Deshabhimani

സംരംഭങ്ങളുടെ മറവിൽ കുത്തകകൾക്ക്‌ സഹായം

print edition ‘സരൾ’ ബിൽ സബ്‌ജക്ട്‌ കമ്മിറ്റിക്ക്‌

niyamasabha

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 16, 2026, 02:30 AM | 1 min read

തിരുവനന്തപുരം: വ്യവസായ അനുമതി നൽകുന്നതിന്റെ മറവിൽ കുത്തക കമ്പനികൾക്കും വൻകിട കോർപറേറ്റുകൾക്കും വഴിവിട്ട്‌ സഹായം നൽകാനുള്ള 2026ലെ സരൾ (സിംപ്ലിഫൈഡ് ആന്റ്‌ ആക്സിലറേറ്റഡ് റെഗുലേറ്ററി അപ്രൂവൽസ് ആന്റ്‌ ലൈസൻസിങ്‌) ബിൽ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചു. തദ്ദേശസ്ഥാപനങ്ങളുടെ അധികാരം ഇല്ലാതാക്കുന്ന വ്യവസ്ഥകളുള്ള ബിൽ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയാണ് അവതരിപ്പിച്ചത്. സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കുമുള്ള അനുമതി 75 ദിവസത്തിനുള്ളില്‍ നല്‍കാന്‍ ഉദ്ദേശിച്ചാണ് ബില്ലെന്നാണ്‌ മന്ത്രിയുടെ അവകാശവാദം.

പഞ്ചായത്ത് രാജ് ആക്ടിലെയും മുനിസിപ്പാലിറ്റി ആക്‌ടിലെയും ലൈസൻസിങ്‌ -കെട്ടിട നിർമാണ അനുമതി അധികാരം തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് എടുത്തുമാറ്റുന്നതാണ്‌ ബില്ലിലെ വ്യവസ്ഥകൾ. പകരം ഉദ്യോഗസ്ഥ കമ്മിറ്റികൾ ഇത്‌ കൈകാര്യംചെയ്യും. വ്യവസായ സ്ഥാപനത്തിനും പ്രവർത്തനത്തിനും സമ്മതപത്രം നൽകുന്നതിനുള്ള അധികാരം പരിസ്ഥിതി സെക്രട്ടറിക്കു കീഴിലാക്കും. ഇതിലൂടെ മലിനീകരണ നിയന്ത്രണ ബോർഡ് നോക്കുകുത്തിയാകും. 2008-ലെ കേരള നെൽവയൽ-–തണ്ണീർത്തട സംരക്ഷണ നിയമവും അട്ടിമറിക്കപ്പെടും.


കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന ബോർഡും കേരള സംസ്ഥാന നിക്ഷേപ പ്രോത്സാഹന നിരീക്ഷണ കമ്മിറ്റിയും കേരളത്തിലുണ്ട്‌. വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ചട്ടങ്ങൾ ലഘൂകരിക്കലും സമയബന്ധിതമായ പദ്ധതി നടത്തിപ്പുമാണ് കമ്മിറ്റിയുടെ ചുമതല. നിലവിലുള്ള ഏകജാലക നിയമത്തിന്റെ അപര്യാപ്തത എന്താണെന്നോ അവ റദ്ദാക്കുന്നുണ്ടോ എന്നും ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. ഒരു വിഷയത്തിൽ ഒരു നിയമം പ്രാബല്യത്തിലിരിക്കെ അതേ വിഷയത്തിൽ പുതിയൊരു നിയമം കൊണ്ടുവരുമ്പോൾ മുൻ നിയമം റദ്ദ് ചെയ്യണം. അതിനായി റദ്ദാക്കലും ഒഴിവാക്കലും കൊണ്ടുവരണം. ഈ ബില്ലിൽ അതില്ല.


​കെ വി സുമേഷ്‌, കെ രാജൻ എന്നിവർ കൊണ്ടുവന്ന ക്രമപ്രശ്‌നം സ്‌പീക്കർ തള്ളി. ബിൽ അവതരണ ചർച്ചയിൽ പങ്കെടുത്ത പ്രതിപക്ഷ അംഗങ്ങൾ ശക്തമായ വിയോജിപ്പ്‌ രേഖപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home