ജനവാസ മേഖലയും കൃഷി സ്ഥലവും ഒഴിവാക്കണം
print edition ഇഎസ്എ: ഒറ്റക്കെട്ടായി കേരളം

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്എ) ജനവാസ ഇടങ്ങളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഒഴിവാക്കി അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. മന്ത്രി സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വി മുരളീധരൻ എന്നിവരുടെ ഭേദഗതിയോടെ ഏകകണ്ഠമായി പാസാക്കി. 2024 നവംബർ 20ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച സമഗ്ര റിപ്പോർട്ട് പൂർണമായും അംഗീകരിച്ചാണ് പ്രമേയം.
പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സമഗ്രതയും സംരക്ഷണവും ഉറപ്പാക്കിയും ജനവാസ മേഖലകളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളെയും പൂർണമായും ഒഴിവാക്കിയും അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ആശുപത്രികളടക്കമുള്ള സ്ഥലങ്ങളിലെ ഡീസൽ ജനറേറ്റർ സംവിധാനം, പുതിയ ആരോഗ്യപരിപാലന സ്ഥാപനം, പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതി, ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്, കാർഡമം ഹിൽ റിസർവ് എന്നിവയെയും നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
ഇഎസ്എ വിഷയത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ പ്രവർത്തനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശദീകരിച്ചു. കേന്ദ്രവുമായി പലതവണ സർക്കാർ ബന്ധപ്പെട്ടു. ഇഎസ്എ ബാധിക്കുന്ന പ്രദേശത്തെ ജനങ്ങളുമായി മന്ത്രിമാർ നേരിട്ട് സംസാരിച്ചു. തുടർന്നാണ് കേന്ദ്ര സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകിയത്. ഇൗ റിപ്പോർട്ട് അതേപടി അംഗീകരിച്ചാണ് പുതിയ സർക്കാർ കേന്ദ്രത്തിന് പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.









0 comments