Deshabhimani

വയലാർ സ്‌മൃതിസന്ധ്യ സംഘടിപ്പിച്ചു

Vayalar Commemorative Evening

മഞ്ഞപ്ര സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയലാർ സ്‌മൃതിസന്ധ്യ ഡോ. മോളി ജോസഫ് 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 01:47 AM | 1 min read

അങ്കമാലി


മഞ്ഞപ്ര സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തിൽ ചന്ദ്രപ്പുര എ പി വർഗീസ് വൈദ്യൻ സ്മാരക ഹാളിൽ കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ 51–-ാം ചരമവാർഷികത്തിന്റെ ഭാഗമായി "വയലാർ സ്‌മൃതിസന്ധ്യ’ സംഘടിപ്പിച്ചു.


ആലുവ സെന്റ്‌ സേവ്യേഴ്സ് കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ഡോ. മോളി ജോസഫ് ഉദ്ഘാടനം ചെയ്തു. കവയിത്രി ടി ഐശ്വര്യ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. വയലാർ രചിച്ച ചലച്ചിത്രഗാനങ്ങളുടെ ആലാപനം നടന്നു. പാരമ്പര്യ നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചിച്ചു.


സാംസ്‌കാരികവേദി പ്രസിഡന്റ്‌ സജീവ് അരീക്കൽ അധ്യക്ഷനായി. സെക്രട്ടറി വിജയലക്ഷ്‌മി ചന്ദ്രൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം പുഷ്‌കല തങ്കപ്പൻ, സാംസ്കാരികവേദി വൈസ് പ്രസിഡന്റ്‌ നോബി കുഞ്ഞപ്പൻ, ജോയിന്റ്‌ സെക്രട്ടറി ടി പി കുര്യാക്കോസ്, കെപിഎംഎസ് അങ്കമാലി യൂണിയൻ സെക്രട്ടറി വി വി കുമാരൻ, സേവ്യർ ഗ്രിഗറി, ബാബു വിതയത്തിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home