Deshabhimani

വ്യാപാരികളുടെ വ്യാപക പ്രതിഷേധം

vyaapaari vyavasaayi samithi

യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി നടത്തിയ ചങ്ങനാശേരി ഹെഡ് പോസ്റ്റ് 
ഓഫീസ് മാർച്ച്

വെബ് ഡെസ്ക്

Published on Oct 16, 2026, 01:35 AM | 1 min read

കോട്ടയം യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിയമ ഭേദഗതി വരുത്തിയ ബില്ലിന്റെ കോപ്പി കത്തിച്ച്‌ പ്രതിഷേധിച്ചു. ചങ്ങനാശേരിയിൽ പ്രതിഷേധ മാർച്ചും ധർണയും വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് ഹെഡ് പോസ്റ്റ് ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ ഔസേപ്പച്ചൻ തകടിയേലും ഏറ്റുമാനൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എം കെ സുഗതനും ഉദ്‌ഘാടനം ചെയ്‌തു. കടുത്തുരുത്തി, തലയോലപ്പറന്പ്‌, വൈക്കം, പാലാ എന്നിവിടങ്ങളിൽ നടന്ന മാർച്ച്‌ സിപിഐ എം ഏരിയ സെക്രട്ടറിമാരായ കെ ജയകൃഷ്ണൻ, ഡോ. സി എം കുസുമൻ, പി ശശിധരൻ, സജേഷ് ശശി എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞിരപ്പള്ളിയിൽ സിഐടിയു ജില്ലാ ട്രഷറർ കെ രാജേഷ്‌, വാഴൂരിൽ സി ആർ ശ്രീകുമാർ, അയർക്കുന്നത്ത് ടിവി കുഞ്ഞുമോൻ എന്നിവരും മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്‌ ലക്ഷത്തിൽപരം ഇ–മെയിലുകൾ കേന്ദ്ര ധനമന്ത്രിക്ക് ജില്ലയിൽനിന്ന് അയച്ചുകൊണ്ട്‌ സമരത്തിന് നേരത്തെ തുടക്കം കുറിച്ചിരുന്നു. നടപടി പിൻവലിച്ചില്ലെങ്കിൽ തുടർച്ചയായ സമരങ്ങളുമായി വ്യാപാരി വ്യവസായി സമിതി മുന്നോട്ടുപോകുമെന്ന് സമിതി ജില്ലാ പ്രസിഡന്റ്‌ ഔസേപ്പച്ചൻ തകിടിയേൽ, സെക്രട്ടറി ജോജി ജോസഫ് എന്നിവർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home