print edition മാപ്പ് മാപ്പ് മാപ്പ് :പ്രതിഷേധം അടിച്ചമർത്തൽ സുപ്രീംകോടതിയിൽ ഏറ്റുപറഞ്ഞ് കേന്ദ്രം

റിതിൻ പൗലോസ്
Published on Oct 16, 2026, 01:43 AM | 1 min read
ന്യൂഡൽഹി: ജനാധിപത്യ പ്രതിഷേധത്തെ അടിച്ചമർത്താൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി നൽകിയ ഹർജിയിലെ സുപ്രീംകോടതി ഉത്തരവ് മാപ്പ് മാപ്പ് മാപ്പ് :പ്രതിഷേധം അടിച്ചമർത്തൽ സുപ്രീംകോടതിയിൽ ഏറ്റുപറഞ്ഞ് കേന്ദ്രംലംഘിച്ചതിൽ കേന്ദ്രസർക്കാരിന്റെ കൂട്ടമാപ്പുപറച്ചിൽ. കോടതിയലക്ഷ്യക്കേസ് നേരിടുന്ന ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, പൊലീസ് കമീഷണർ അനുരാഗ് കുമാർ, ഡൽഹി മെട്രോ റെയിൽ കോർപറേഷൻ ചെയർപേഴ്സൺ ഡി താര എന്നിവർ സുപ്രീംകോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ചു. മനഃപൂർവം വിധി ലംഘിച്ചിട്ടില്ലെന്നും ക്രിമിനൽ കോടതി അലക്ഷ്യ നടപടി സ്വീകരിക്കരുതെന്നും മൂവരും അപേക്ഷിച്ചു. അഭിഭാഷകൻ ശൈലേന്ദ്ര മണി ത്രിപാഠി നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് കോടതി മറുപടി തേടിയത്.
പ്രതിഷേധം നേരിടാൻ ‘ആനുപാതിക’നടപടി മാത്രമാണ് സ്വീകരിച്ചതെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ വാദം. ക്രമസമാധാനം പരിപാലിക്കാൻ പൊലീസ് ആവശ്യപ്രകാരമാണ് ഇന്റർനെറ്റ് വിച്ഛേദിച്ചത്. സേവനം തടസ്സപ്പെടരുതെന്ന വിധി ഭേദഗതി ചെയ്യണമെന്നും ഗോവിന്ദ് മോഹൻ പറഞ്ഞു.
പ്രക്ഷോഭകർക്കെതിരെയുള്ള ആക്രമണത്തെ നിയമപ്രകാരമുള്ള നടപടിയെന്നാണ് കമീഷണർ വിശേഷിപ്പിച്ചത്. പ്രതിഷേധക്കാരെ താൽക്കാലിക കേന്ദ്രങ്ങളിൽ പാർപ്പിച്ചു. ഇവർക്ക് ചൂട് ചായയും ഭക്ഷണവും നൽകി. നേതാക്കളെ എസ്എച്ച്ഒയുടെ മുറിയിലാണ് ഇരുത്തിയതെന്നും കമീഷണർ വാദിച്ചു. എത്രപേരെ തടങ്കലിലാക്കി, കസ്റ്റഡിയിലെടുത്തവരെ മർദിച്ചോ തുടങ്ങിയ കാര്യങ്ങളിൽ മിണ്ടാട്ടമില്ല. നിരോധാനാജ്ഞ ഉത്തരവിന്റെ പകർപ്പും ഹാജരാക്കിയില്ല. തങ്ങളെ കേൾക്കാതെയാണ് ഉത്തരവെന്നും പൊലീസ് നൽകിയ പട്ടിക പ്രകാരമാണ് മെട്രോ സ്റ്റേഷനുകൾ അടച്ചതെന്നും ഡി താര പറഞ്ഞു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതിന് സമരക്കാരെയാണ് പഴിച്ചത്. അതേസമയം നിരുപാധിക മാപ്പല്ല പറഞ്ഞതെന്നും കോടതിയലക്ഷ്യക്കേസിൽ നൽകേണ്ട മറുപടിയിൽ ചട്ടം പാലിക്കുക മാത്രമാണ് ചെയ്തെന്നും കേന്ദ്രസർക്കാർ അവകാശപ്പെട്ടു.







0 comments