ഊന്നുകല്ലിൽ മോഷ്ടാക്കളുടെ ശല്യം

അംബികാപുരം ഭഗവതി ക്ഷേത്രത്തിന്റെ പുത്തൻകുരിശ് ഡിപ്പോപടിയിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തനിലയിൽ
കവളങ്ങാട്
കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ പുത്തൻകുരിശ്, വെള്ളാമക്കുത്ത് ഭാഗങ്ങളിൽ രാത്രി മോഷ്ടാക്കളുടെ ശല്യം. വെള്ളാമക്കുത്ത് പാലത്തിനുസമീപം പുല്ലൻ സ്റ്റോഴ്സിന്റെ ഷട്ടറിന്റെ പൂട്ട് കുത്തിത്തുറന്ന് 5000 രൂപയുടെ സിഗരറ്റും നാണയങ്ങളും അപഹരിച്ചു.
പുത്തൻകുരിശ് ഡിപ്പോപടിയിലെ അംബികാപുരം ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിപ്പൊളിച്ചു. പുറത്തെ പൂട്ട് പൊളിച്ചെങ്കിലും അകത്തെ പൂട്ട് പൊളിക്കാൻ കഴിയാത്തതിനാൽ പണം നഷ്ടപ്പെട്ടില്ല. സമീപത്തെ മങ്ങാട്ട് ബേക്കറിയിലും മോഷണശ്രമമുണ്ടായി. ഇവിടെയും ഒരു പൂട്ട് തകർത്തെങ്കിലും രണ്ടാമത്തെ പൂട്ട് തകർക്കാനായില്ല. ഊന്നുകൽ പൊലീസെത്തി പരിശോധന നടത്തി.







0 comments