ad
Deshabhimani

നൂറുൽ ഇസ്ലാം ലോ അക്കാദമി ഉദ്ഘാടനംചെയ്തു

Noorul Islam Law Academy inaugurated

നൂറുൽ ഇസ്ലാം ലോ അക്കാദമി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഗസ്റ്റിൻ 
ജോർജ് മസീഹ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 13, 2026, 12:15 AM | 1 min read

തിരുവനന്തപുരം

നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യുക്കേഷനുകീഴിലുള്ള നൂറുൽ ഇസ്ലാം ലോ അക്കാദമി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് ഉദ്ഘാടനം ചെയ്തു. ​വൈസ് ചാൻസലർ ഡോ. ടെസി തോമസ് അധ്യക്ഷയായി. ചാൻസലർ എം എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. പ്രോ -ചാൻസലർ ശബ്നം ഷഫീഖ് ലോഗോ പ്രകാശിപ്പിച്ചു. പ്രോ വൈസ് ചാൻസലർ ഡോ. എ ഷാജിൻ നർഗുണം, ബാർ കൗൺസിൽ ഓഫ് കേരള അംഗം അഡ്വ. പി സന്തോഷ് കുമാർ, സുപ്രീംകോടതി അസോസിയേഷൻ ട്രഷറർ അഡ്വ. അൽജോ കെ ജോസഫ്, ലോ ഫാക്കൽറ്റി ഡീനും എച്ച്ഒഡിയുമായ പ്രൊഫ. ദക്ഷിണ സരസ്വതി, സ്റ്റുഡന്റ് അഫയേഴ്‌സ് ഡയറക്ടർ ഡോ. ബി ബിന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home