ഞങ്ങളുടെ നിലവിളി അവരാരും കേട്ടില്ല

മുതലപ്പൊഴി അഴിമുഖത്തെ ശക്തമായ തിര കാരണം കടലിലേക്ക് ഇറങ്ങാനാകാതെ കോസ്‌റ്റൽ പൊലീസിന്റെ ജലറാണി ബോട്ട്
ചിറയിൻകീഴ്
കടലില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ അധികൃതർ വലിയ വീഴ്ചയാണ് വരുത്തിയതെന്ന് മറിഞ്ഞ വള്ളത്തിന്റെ ഉടമ ജോസ്. അപകടം നടന്ന് ഏറെ നേരം വെള്ളത്തിൽ കിടന്ന ഇരുവരെയും രക്ഷിക്കാൻ ഞങ്ങൾക്കായില്ല. ശക്തമായ തിരയും വെളിച്ചക്കുറവും കാരണം നിസ്സഹായരായ ഞങ്ങൾ നിലവിളിച്ചു. സമീപത്തുണ്ടായിരുന്ന വള്ളങ്ങള്‍ക്കും അപകടം നടന്ന സ്ഥലത്തേക്ക് പെട്ടെന്ന് എത്താന്‍ സാധിച്ചില്ല. ഒരു മണിക്കൂറിനു ശേഷം സ്ഥലത്തെത്തിയ കോസ്‌റ്റൽ പൊലീസ് തിരച്ചിലിനാവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലെന്നും മഴയും തിരയടിയും തിരച്ചിലിന് തടസ്സമാണെന്നും പറഞ്ഞൊഴിഞ്ഞു. സർക്കാർ സംവിധാനങ്ങൾ ശക്തമായിരുന്നെങ്കിൽ രണ്ട് കുടുംബത്തിന് തീരാദുഃഖത്തിനും ദുരിതത്തിനും ഇടയാകില്ലെന്നും ജോസ് പറഞ്ഞു.










0 comments