ദുരിതാശ്വാസ ക്യാമ്പ് സജി ചെറിയാൻ സന്ദർശിച്ചു

ബുധനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സജി ചെറിയാൻ എംഎൽഎ സന്ദർശിക്കുന്നു
മാന്നാർ
വെള്ളംകയറിയ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളെ സജി ചെറിയാൻ എംഎൽഎ സന്ദർശിച്ചു. മാന്നാർ മേഖലയിൽ ബുധനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ, പാണ്ടനാട് ജെബിഎസ്, കീഴ് വൻമഴി ജെബിഎസ്, ഉമയാറ്റുകര എംടി എൽപിഎസ്, ഗവ. ഹോമിയോ ഇല്ലിമല എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സഹായങ്ങൾ അതിവേഗം ലഭ്യമാക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും അടിയന്തര നിർദേശങ്ങൾ നൽകി. ജനങ്ങളുടെ ജീവനും സുരക്ഷയും ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യണമെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം സജി ചെറിയാൻ പറഞ്ഞു.










0 comments