മെഡിക്കൽ കോളേജ് പരിസരത്ത് പവർകട്ട് പാടില്ല: മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം
ഗുരുതരാവസ്ഥയിൽ രോഗികൾ ചികിത്സയിലുള്ള മെഡിക്കൽ കോളേജ് ആശുപത്രിയെയും പരിസരപ്രദേശങ്ങളെയും പവർകട്ടിൽനിന്ന് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ആർസിസി, എസ്എടി, ശ്രീചിത്ര, മെഡിക്കൽ കോളേജ് തുടങ്ങിയ ആശുപത്രികളാണ് ക്യാമ്പസിൽ പ്രവർത്തിക്കുന്നത്. അഞ്ച് ആശുപത്രികളിലായി 50,000 കിടക്കകളിൽ ഇവിടെ രോഗികൾ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ തുടർചികിത്സ തേടുന്നവരും അവരുടെ ബന്ധുക്കളും താമസിക്കുന്ന നൂറുകണക്കിന് ലോഡ്ജുകൾ ആശുപത്രി പരിസരത്തുണ്ട്. ദിവസേന മൂന്നും നാലും തവണയാണ് പവർകട്ടിന്റെ പേരിൽ വൈദ്യുതി നിലയ്ക്കുന്നതെന്നാണ് പരാതി. വിഷയം അടിയന്തരമായി പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കെഎസ്‌ഇബിക്ക് നിർദേശം നൽകി. മൂന്നാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം.










0 comments