ഇടവ സ്കൂളിൽ ചെണ്ടുമല്ലി വിളവെടുപ്പുത്സവം

ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ചെണ്ടുമല്ലി വിളവെടുപ്പ് വി ജോയി എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
വർക്കല
ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ചെണ്ടുമല്ലി തോട്ടത്തിന്റെ രണ്ടാം വിളവെടുപ്പ് വി ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ നാലുകെട്ട് ബിൽഡിങ്ങിന്റെ ഉൾഭാഗത്താണ് ചെണ്ടുമല്ലി കൃഷി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബിനുവിന്റെ നേതൃത്വത്തിൽ മണ്ണൊരുക്കി ജൂൺ ആദ്യമാണ് തൈകൾ നട്ടത്. വളന്റിയർമാര്‍ പരിചരിച്ചു വളര്‍ത്തിയ ചെടികളില്‍നിന്ന് സ്കൂളിലെ ഓണാഘോഷത്തിന് പൂക്കൾ നൽകുകയും ബാക്കിയുള്ള പൂക്കള്‍ വിൽക്കുകയും ചെയ്തു. ഇടവ പഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ, വൈസ് പ്രസിഡന്റ് പി സി ബാബു, കൃഷി ഓഫീസർ അനശ്വര, ഹർഷാദ് സാബു, പ്രിൻസിപ്പൽ സീന, ഹെഡ്മിസ്ട്രസ് ഷൈബ തുടങ്ങിയവര്‍ പങ്കെടുത്തു.









0 comments