ഭക്ഷണം ഒരുക്കിയില്ല; നെട്ടോട്ടമോടി പൊലീസ് അത്‌ലറ്റുകൾ

തിരുവനന്തപുരം
തലസ്ഥാനത്ത് നടക്കുന്ന പൊലീസ് അത്‌ലറ്റിക് മീറ്റിനായി വൻ തുക പിരിച്ചെങ്കിലും ഭക്ഷണത്തിനായി അത്‌ലറ്റുകൾക്ക് സ്വന്തം പോക്കറ്റിൽനിന്ന് കാശ് നൽകേണ്ടിവന്നു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പുറത്തുള്ള ഹോട്ടലുകളെയാണ് അത്‌ലറ്റുകൾ ഭക്ഷണത്തിനായി ആശ്രയിച്ചത്. അതേസമയം, ബുധനാഴ്‌ച ഉന്നതർക്കടക്കം എസ്‌എപിയിൽ ബഡാ ഖാനയും സംഘടിപ്പിച്ചിട്ടുണ്ട്. മീറ്റിനായി പുറത്തുനിന്നടക്കം ലക്ഷങ്ങളാണ് പൊലീസ് ഉന്നതർ പിരിച്ചത്. ഇത് വിവാദമായതോടെ പണം തിരികെ നൽകാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, തുക ഇതുവരെ തിരികെ നൽകിയിട്ടില്ല. രസീത് നൽകാതെ പണം പിരിച്ചതായും ആരോപണമുണ്ട്. എല്ലാ പൊലീസ് സേനാംഗങ്ങളിൽനിന്നും സ്‌പോർട്‌സിനായി 50 രൂപ മാസശന്പളത്തിൽനിന്ന് പിടിക്കുന്നുണ്ട്. ഇതുതന്നെ വലിയ തുകയുണ്ടാകും. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടിലാണ് മത്സരം. അതിനാൽ വാടക ഇനത്തിലും ചെലവില്ല.







0 comments