എൻഎച്ച്എം ജീവനക്കാർ സെക്രട്ടറിയറ്റ് ധർണ നടത്തി

തൊഴിൽ സുരക്ഷ, അവകാശ സംരക്ഷണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ ജീവനക്കാർ ധർണ നടത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സി ഹരികൃഷ്ണൻ, മീര നിമേഷ്, നിതിൻ പ്രശാന്ത്, ഡോ. റിയാസ് എന്നിവർ സംസാരിച്ചു. ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുക, കരാർ കാലാവധി ഒരുവർഷത്തേക്ക് പുതുക്കുക, പുതുക്കിയ വേതനം കുടിശ്ശികയടക്കം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജീവനക്കാരെ അനിശ്ചിതത്വത്തിലാക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും സമയബന്ധിതമായ ശമ്പളവിതരണം ഉറപ്പാക്കണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടു. നിർത്തലാക്കിയ ഇൻഷുറൻസ് പരിരക്ഷ പുനഃസ്ഥാപിക്കുക, ജീവനക്കാരെ ലക്ഷ്യമിട്ടുള്ള അന്യായ സ്ഥലംമാറ്റങ്ങളും പിരിച്ചുവിടലുകളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ഫെഡറേഷൻ നേതാക്കൾ പറഞ്ഞു.










0 comments