Deshabhimani

സുരക്ഷാ സംവിധാനങ്ങൾ നോക്കുകുത്തി

ചീങ്കണ്ണിപ്പേടിയിൽ നെയ്യാർ തീരം

Neyyar riverbank gripped

നെയ്യാർ മരക്കുന്നം ദ്വീപിലെ പാറപ്പുറത്തിറങ്ങിയ ചീങ്കണ്ണി

avatar
സ്വന്തം ലേഖകൻ

Published on Nov 13, 2026, 12:17 AM | 1 min read

വെള്ളറട

നെയ്യാർ ജലാശയത്തിലും സമീപത്തെ ജനവാസമേഖലകളിലും ചീങ്കണ്ണി സാന്നിധ്യം. പ്രദേശവാസികളും വിനോദസഞ്ചാരികളും കടുത്ത ഭീതിയിൽ. ചീങ്കണ്ണികൾ കരയിലേക്ക് കയറുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ആശങ്ക പടർന്നത്. അമ്പൂരി, കള്ളിക്കാട് പഞ്ചായത്ത് പരിധികളിൽ ചീങ്കണ്ണി സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. അണക്കെട്ടിന്റെ കുളിക്കടവുകളിലും തീരത്തോടുചേർന്നും ആളുകൾ കുളിക്കാനും തുണിയലക്കാനുമായി ഇറങ്ങുന്നതാണ്. എന്നിട്ടും പുതുതായി വനംവകുപ്പിന്റെ യാതൊരു മുന്നറിയിപ്പ് ബോര്‍ഡുകളോ അറിയിപ്പുകളോ പ്രദേശത്തില്ല. നവംബര്‍മുതല്‍ ഫെബ്രുവരിവരെ പ്രജനനകാലമായതിനാൽ ചീങ്കണ്ണികൾ ആക്രമണകാരികളാകാൻ സാധ്യതയേറെയാണ്. 1983ൽ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) സഹകരണത്തില്‍ വനംവകുപ്പ് നടപ്പാക്കിയ ചീങ്കണ്ണി പ്രജനന വികസന പദ്ധതിയുടെ ഭാഗമായാണ് മഗ്ഗർ ഇനത്തിൽപ്പെട്ട 36 ചീങ്കണ്ണികളെ നെയ്യാർ ജലാശയത്തിലേക്ക് തുറന്നുവിട്ടത്. ഇവ പെറ്റുപെരുകിയതോടെ കാപ്പുകാട് മുതൽ അമ്പൂരി വരെയുള്ള പ്രദേശങ്ങളിലെ നാനൂറോളം കുടുംബങ്ങളാണ് ജീവൻ പണയംവച്ച് കഴിയുന്നത്. ഇവിടെ പതിനഞ്ചിലധികം ചീങ്കണ്ണി ആക്രമണങ്ങളുണ്ടായിട്ടുണ്ട്. തുണി അലക്കിക്കൊണ്ടിരുന്ന രാജമ്മ, കുളിക്കാനിറങ്ങിയ ജെയിംസ് എന്നിവരെ ചീങ്കണ്ണി കൊന്നു. തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഇടപെട്ട്‌ കടവുകളിൽ ഇരുമ്പുവേലികൾ നിർമിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഇവയില്‍ പലതും നശിച്ചു. കരയിൽ കയറുന്ന ചീങ്കണ്ണികളെ പിടികൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർആർടി) സേവനം ഊർജിതമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home