Deshabhimani

print edition കിഷ്‌ത്വാറിൽ പൊലീസുകാരുടെ മൃതദേഹങ്ങൾ

CRPF
വെബ് ഡെസ്ക്

Published on Nov 13, 2026, 12:24 AM | 1 min read

ന്യൂഡൽഹി : ജമ്മുകശ്‌മീരിൽ ഭീകര പ്രവർത്തനം പൂർണമായും ഇല്ലാതാക്കിയെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദങ്ങൾക്കിടയിൽ കിഷ്‌ത്വാറിൽ കാണാതായ രണ്ട്‌ പൊലീസ്‌ ഉദ്യോഗസ്ഥരുടെ (എസ്‌പിഒ) വെടിയേറ്റ മൃതദേഹങ്ങൾ കണ്ടെത്തി. കുൽഗാമിൽ സിആർപിഎഫ്‌ സംഘത്തിനുനേരെയുണ്ടായ ആക്രമണത്തിൽ മൂന്ന്‌ സൈനികർക്ക്‌ പരിക്കേറ്റു. സംഭവത്തിന്‌ പിന്നിൽ ഭീകരരാണെന്നാണ്‌ പ്രാഥമിക നിഗമനം. സുരക്ഷാസേന തിരച്ചിൽ ശക്തമാക്കി.

വ്യാഴാഴ്‌ച പകൽ കിഷ്‌ത്വാറിലെ ദച്ചൻ മേഖലയിലെ വനപ്രദേശത്തുനിന്നാണ്‌ ജമ്മുകശ്‌മീർ പൊലീസിലെ സ്‌പെഷൽ ഓപറേഷൻസ്‌ ഗ്രൂപ്പ്‌ (എസ്‌ഒജി) അംഗങ്ങളായ രഷ്‌പാൽ കുമാർ (45), ബാബി ചന്ദ്‌ (57) എന്നിവരുടെ മൃതദേഹം കണ്ടെത്തിയത്‌.

കിയാർ മേഖലയിലാണ്‌ ഇവരെ നിയമിച്ചത്‌.


ബുധനാഴ്‌ച ദർണ–മർവാ മേഖലയിലെ സൈനിക ക്യാന്പിലേക്ക്‌ ഡ്യൂട്ടി മാറുന്നതിന്റെ ഭാഗമായി പോകുന്നതിനിടെ കാണാതായിരുന്നു. റിപ്പോർട്ട്‌ ചെയ്യേണ്ട സമയം കഴിഞ്ഞിട്ടും വിവരമില്ലാത്തതിനെ തുടർന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്‌.


ബുധൻ പകൽ രണ്ടരയോടെയാണ്‌ തെക്കൻ കശ്‌മീരിലെ കുൽഗാമിൽ സിആർപിഎഫ്‌ സംഘത്തിന്‌ നേരെ ആക്രമണമുണ്ടായത്‌. മിർബസാറിന്‌ സമീപം ന‍ൗപോറ അഖ്‌റാൻ സുരക്ഷാ പോസ്‌റ്റിന്‌ നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തു. മൂന്ന്‌ സിആർപിഎഫുകാർക്ക്‌ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home