ആധാരം തട്ടിയെടുത്തെന്ന് പരാതി
സെക്രട്ടറിയറ്റിനു മുന്നിൽ വയോധികന്റെ ആത്മഹത്യാശ്രമം

സെക്രട്ടറിയറ്റിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വയോധികനെ പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു
കഴക്കൂട്ടം
സെക്രട്ടറിയറ്റിനു മുന്നിൽ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ വയോധികന്റെ ശ്രമം. കാട്ടായിക്കോണം മങ്ങാട്ടുകോണം ലക്ഷംവീട്ടിൽ സുബ്രഹ്മണ്യനാണ് വ്യാഴം പകൽ പെട്രോൾ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. വീടിന്റെ ആധാരമടക്കം അയൽവാസിയായ രജിതയും റിനു റോബിനും തട്ടിയെടുത്തെന്ന നോട്ടീസ് സുബ്രഹ്മണ്യൻ വിതരണം ചെയ്തിരുന്നു. ആധാരം കൈക്കലാക്കി കഴക്കൂട്ടം സർവീസ് സകരണ ബാങ്കിൽ പണയംവച്ച് പണമെടുത്തെന്നും തിരിച്ചടയ്ക്കുന്നില്ലെന്നുമാണ് പരാതി. 12 ലക്ഷം രൂപ ബാധ്യതയുണ്ടെന്നും പറയുന്നു. കന്നാസിൽ പെട്രോളും വാങ്ങിയാണ് സുബ്രഹ്മണ്യൻ സെക്രട്ടറിയറ്റിന് മുന്നിലെത്തിയത്. സമീപത്തുകൂടി പോയ സ്ത്രീ ആത്മഹത്യാശ്രമം തടഞ്ഞ് പൊലീസിനെ അറിയിച്ചു. പൊലീസുകാർ ഓടിയെത്തി ലൈറ്റർ പിടിച്ചുവാങ്ങി. ഇയാളെ ജനറൽ ആശുപത്രിയിൽ എത്തിച്ചു.








0 comments