Deshabhimani

യുവേഫ നേഷൻസ് ലീഗ്; തുർക്കിയെ വീഴ്ത്തി ബെൽജിയം, സൈപ്രസിനോട് സമനില വഴങ്ങി അർമേനിയ

UEFA

Photo: Reuters

വെബ് ഡെസ്ക്

Published on Nov 13, 2026, 12:42 AM | 1 min read

യെരവാൻ : യുവേഫ നേഷൻസ് ലീഗിൽ തുർക്കിയെ തോൽപ്പിച്ച് ബെൽജിയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെൽജിയത്തിന്റെ വിജയം. സൈപ്രസിനോട് സമനില വഴങ്ങിയതോടെ അർമേനിയയുടെ പ്രമോഷൻ പ്രതീക്ഷകളും അവസാനിച്ചു.


20-ാം മിനിറ്റിൽ അർദ ഗുലറിലൂടെ തുർക്കിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ഏഴ് മിനിറ്റിനകം കെവിൻ ഡി ബ്രൂയ്നിലൂടെ ബെൽജിയം തിരിച്ചടിച്ചു. 31-ാം മിനിറ്റിൽ ചാൾസ് ഡി കെറ്റലെയർ കൂടി ഗോൾ നേടിയതോടെ ബെൽജിയം ലീഡ് സ്വന്തമാക്കി.


രണ്ടാം പകുതിയിൽ സമനില ഗോളിനായി തുർക്കി ശ്രമിച്ചെങ്കിലും ബെൽജിയൻ പ്രതിരോധം ഭേദിക്കാനായില്ല. തോൽവിയോടെ തുർക്കി ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടു.


സൈപ്രസും അർമേനിയയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങിയ അർമേനിയ രണ്ടാം പകുതിയിൽ ആർതർ ഗരിബ്യാനിലൂടെ സമനില പിടിച്ചു. എന്നാൽ വിജയഗോൾ കണ്ടെത്താനായില്ല. ഇതോടെ പ്രമോഷൻ പ്ലേ ഓഫ് പ്രതീക്ഷകൾക്കും വിരാമമായി. ഗ്രൂപ്പ് സി2ൽ അഞ്ച് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അർമേനിയ. നവംബർ 15ന് ലാത്വിയക്കെതിരെയാണ് ടീമിന്റെ അവസാന മത്സരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home