എഫ്‌എസ്‌ഇടിഒ സെക്രട്ടറിയറ്റ് വളയൽ
വാഹന പ്രചാരണ ജാഥ ഇന്ന് കോട്ടയത്ത്

കോട്ടയം
സംസ്ഥാന ജീവനക്കാരും അധ്യാപകരും എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ 21ന് നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥമുള്ള മേഖലാ വാഹന പ്രചാരണ ജാഥ വെള്ളിയാഴ്‌ച കോട്ടയത്തെത്തും. രാവിലെ 9.30ന് ചങ്ങനാശേരിയിൽ റവന്യു ടവറിൽനിന്ന് ആരംഭിച്ച് കലക്ടറേറ്റ്, മെഡിക്കൽ കോളേജ്, പാലാ മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 4.30ന് വൈക്കത്ത് സത്യഗ്രഹ സ്മാരക മന്ദിരത്തിനു മുന്നിൽ സമാപിക്കും. സിഐടിയു ജനറൽ കൗൺസിലംഗം ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യും. കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ ക്യാപ്റ്റനും കെഎസ്‌ടിഎ സംസ്ഥാന ട്രഷറർ കെ രാഘവൻ വൈസ് ക്യാപ്റ്റനും എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ മാനേജരുമായാണ് ജാഥ. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, അന്യായ സ്ഥലം മാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അധ്യാപകരും ജീവനക്കാരും സെക്രട്ടറിയറ്റ് വളയുന്നത്.









0 comments