ചേർപ്പ് പഞ്ചായത്തിലേക്ക് വ്യാപാരി മാർച്ച്

ചേർപ്പ് പഞ്ചായത്തിലേക്ക് വ്യാപാരികൾ നടത്തിയ പ്രതിഷേധ മാർച്ച്
ചേർപ്പ്
ചേർപ്പ് ചന്ത നവീകരണത്തിന്റെ മറവിൽ പുനരധിവാസം ഉറപ്പാക്കാതെ ചന്തയിലെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള പഞ്ചായത്ത് തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി നാട്ടിക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ കെ ഭാഗ്യനാഥൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി എൻ ആർ വിനോദ് കുമാർ, ട്രഷറർ ജോയ് മൂത്തേടൻ, മണ്ഡലം കൺവീനർ എൻ കെ ഷാജഹാൻ, ജില്ലാ വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂർ, പ്രതീഷ് പോൾ, പി അരുൺ, താജുദ്ദീൻ കാവുങ്ങൽ എന്നിവർ സംസാരിച്ചു.









0 comments