പുതുക്കാട് അർധദിന ജനകീയ ഹർത്താൽ പൂർണം

അർധദിന ഹർത്താലിന്റെ ഭാഗമായി പുതുക്കാട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
പുതുക്കാട്
പുതുക്കാട് മേൽപ്പാലം ജനകീയ സമിതി നേതൃത്വത്തിൽ വ്യാഴം രാവിലെ ആറ് മുതൽ പകൽ രണ്ടുവരെ പുതുക്കാട് ടൗണിൽ നടത്തിയ ജനകീയ ഹർത്താൽ പൂർണം. പുതുക്കാട് ടൗൺ മണ്ണിട്ട് മൂടരുത്, മേൽപ്പാത തൂണുകളിൽ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. വ്യാപാരികൾ കടകളടച്ച് പ്രകടനം നടത്തി. ഹർത്താലിന്റെ ഭാഗമായി പുതുക്കാട് സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സെബി കൊടിയൻ അധ്യക്ഷനായി. സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യാതിഥിയായി. സിപിഐ എം ഏരിയ സെക്രട്ടറി പി കെ ശിവരാമൻ, ലോക്കൽ സെക്രട്ടറി സരിത രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് രതി ബാബു, എം പി പോളി, ഫാ. ഹർഷജൻ പഴയാറ്റിൽ, സി യു പ്രിയൻ, പി ജി രജിമോൻ, എൻ ആർ ജോഷി, സുധൻ കാരയിൽ, ടി എൻ മുകുന്ദൻ, കെ കെ അനീഷ് കുമാർ, കെ വി പുരുഷോത്തമൻ, കെ എൽ ജെയ്‌സൺ എന്നിവർ സംസാരിച്ചു.









0 comments