Deshabhimani

print edition എൻവിഡിയ സിഇഒ 
ജെൻസൻ ഹുവാങ് രാജിവച്ചു

Huvang
വെബ് ഡെസ്ക്

Published on Nov 13, 2026, 01:05 AM | 1 min read

കാലിഫോർണിയ : ചാരവൃത്തിക്കേസിൽ ആരോപണവിധേയനായ അമേരിക്കയിലെ ചിപ്പ്‌ കന്പനി എൻവിഡിയയുടെ ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസറും സഹസ്ഥാപകനുമായ ജെൻസൻ ഹുവാങ്‌ രാജിവെച്ചു. ചൈനീസ്‌ ചാരവനിതയെന്ന്‌ യുഎസ്‌ അന്വേഷണ ഏജൻസികൾ സംശയിക്കുന്ന സിംഗപ്പുർ ആസ്ഥാനമായുള്ള മെഗാസ്‌പീഡ് എന്ന ഡാറ്റാ സെന്ററിലെ ജീവനക്കാരി ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ്‌ ജെൻസൻ ഹുവാങ്ങിന്റെ രാജിയിലേക്ക്‌ നയിച്ചത്‌.


ജെൻസനെതിരെ നടപടിയെടുക്കുന്നതുമായി ബന്ധപ്പെട്ട്‌ എൻവിഡിയ കന്പനി ഡയറക്ടർ ബോർഡ്‌ യോഗം ചേരാനിരിക്കെയാണ്‌ രാജി. 3.61 ശതമാനം ഓഹരിയുമായി കന്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനായ ജെൻസൻ ഡയറക്ടർ ബോർഡിൽ നിന്നും പടിയിറങ്ങി. പുതിയ സിഇഒയെ കണ്ടെത്തുന്നതുവരെ ചീഫ്‌ ഫൈനാൻഷ്യൽ ഓഫീസർ കൊളറ്റ്‌ ക്രെസ്‌ താൽക്കാലിക ചുമതല വഹിക്കുമെന്ന്‌ കന്പനി അറിയിച്ചു.


ജെൻസന്റെ രാജിവാർത്ത വന്നതിന്‌ പിന്നാലെ എൻവിഡിയയുടെ ഓഹരിവില 10 ശതമാനം ഇടിഞ്ഞു.

ആലിസ്‌ ഹുവാങ്ങുമായി ബന്ധമുണ്ടായിരുന്നതായി ജീവനക്കാർക്ക് അയച്ച കത്തിൽ ജെൻസൻ ഹുവാങ് കുറ്റസമ്മതം നടത്തിയിരുന്നു.

ദേശീയ സുരക്ഷയെയോ കമ്പനിയുടെ രഹസ്യങ്ങളെയോ ജെൻസന്റെ പ്രവൃത്തി ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ എൻവിഡിയ കന്പനി സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

mammootty

01

print edition ശ്രേഷ്ഠ ബാവാ പുരസ്‌കാരം മമ്മൂട്ടിക്ക്
SRFTI

02

print edition എസ്‌ആർഎഫ്ടിഐ സമരം; ഐക്യദാർഢ്യവുമായി 
സിനിമാ പ്രവർത്തകർ
Gasa

03

print edition ഗാസ മെഡിക്കൽ കോംപ്ലക്‌സിലേക്ക്‌
 ഇസ്രയേൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു
williams

04

print edition കൊടുംവനത്തെ അതിജീവിച്ച് വില്യം അമ്മയ്ക്കരികിൽ
gyanesh kumar

05

print edition ഗ്യാനേഷിനെതിരെ സമരം തുടരും
Ladakh tourism

06

print edition എഎച്ച്‌ഡിസി തെരഞ്ഞെടുപ്പ്‌ കൊടുംശൈത്യത്തിൽ; ലഡാക്കിൽ പ്രതിഷേധം പടരുന്നു
deshabhimani section

Recommended

Deshabhimani
Home