Deshabhimani

ഡിപിഎം ഓഫീസിലേക്ക്‌ ഉജ്വല മാർച്ച്‌

ആശയറ്റ്‌ ആശമാർ

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്‌ഘാടനംചെയ്യുന്നു

വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 13, 2026, 12:55 AM | 1 min read

കോട്ടയം

ആശാവർക്കർമാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാകാത്ത കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധവുമായി ജീവനക്കാർ. ആശാ വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഡിപിഎം ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. തിരുനക്കര മൈതാനത്ത്‌ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന്‌ ആശമാർ അണിനിരന്നു. യുഡിഎഫ്‌ സർക്കാർ വാഗ്ദാനംചെയ്ത 21,000 രൂപ ഓണറേറിയം അനുവദിക്കുക, ശൈലി ആപ്പിന്‌ വർധിപ്പിച്ച ഇൻസെന്റീവ് മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, ഇൻസെന്റീവുകൾ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, ആശമാരെ വാർഡുകളിൽനിന്ന് മാറ്റുന്നതും പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ നടപടിയെടുക്കുന്നതും അവസാനിപ്പിക്കുക, അമിത ജോലിഭാരം പിൻവലിക്കുക, മെഡിക്കൽ ലീവിന് സമയപരിധി നിശ്ചയിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. സിഐടിയു ജില്ലാ പ്രസിഡന്റ്‌ റെജി സഖറിയ ഉദ്‌ഘാടനം ചെയ്‌തു. ആശാ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജ്യോതി ഹരികുമാർ അധ്യക്ഷയായി. സെക്രട്ടറി മായാ റിനോ, ട്രഷറർ ലാലി മാത്യു, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാലി ജയചന്ദ്രൻ, എലിസബത്ത്‌ സേവ്യർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gasa

01

print edition ഗാസ മെഡിക്കൽ കോംപ്ലക്‌സിലേക്ക്‌
 ഇസ്രയേൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു
williams

02

print edition കൊടുംവനത്തെ അതിജീവിച്ച് വില്യം അമ്മയ്ക്കരികിൽ
gyanesh kumar

03

print edition ഗ്യാനേഷിനെതിരെ സമരം തുടരും
Ladakh tourism

04

print edition എഎച്ച്‌ഡിസി തെരഞ്ഞെടുപ്പ്‌ കൊടുംശൈത്യത്തിൽ; ലഡാക്കിൽ പ്രതിഷേധം പടരുന്നു
Huvang

06

print edition എൻവിഡിയ സിഇഒ 
ജെൻസൻ ഹുവാങ് രാജിവച്ചു
deshabhimani section

Recommended

Deshabhimani
Home