ജന്തർ മന്തർ: രാപകൽ സത്യഗ്രഹം തുടങ്ങി

സിപിഐ രാപകൽ സമരം ദേശീയ സെക്രട്ടറിയറ്റംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
മുഖ്യ തെരഞ്ഞെടുപ് കമീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കുക, ജന്തർ മന്തറിൽ സമരം നടത്താനുള്ള അവകാശം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ നേതൃത്വത്തിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ജന്തർ മന്തർ രാപകൽ സത്യഗ്രഹ സമരം തുടങ്ങി. വടക്കേ നടയിൽ സത്യഗ്രഹ സമരം സിപിഐ ദേശീയ സെക്രട്ടറിയറ്റംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി വി ആർ സുനിൽ കുമാർ അധ്യക്ഷനായി. സിപിഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, കവി കുരീപ്പുഴ ശ്രീകുമാർ, എൽഡിഎഫ് ജില്ലാ കൺവീനർ പി കെ ചന്ദ്രശേഖരൻ, അമ്പിളി ഓമനക്കുട്ടൻ, പി പി സുഭാഷ് എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ ചിത്രരചന നടന്നു.









0 comments