Deshabhimani

ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് പിടിച്ചെടുത്തു

പിടിച്ചെടുത്ത ബോട്ട്

പിടിച്ചെടുത്ത ബോട്ട്

വെബ് ഡെസ്ക്

Published on Nov 13, 2026, 12:58 AM | 1 min read


ചാവക്കാട്

ചാവക്കാട് മുനക്കക്കടവില്‍ ചെറുമത്സ്യങ്ങൾ പിടിച്ച മീന്‍പിടിത്ത ബോട്ട് ഫിഷറീസ് വകുപ്പ്‌ അധികൃതർ പിടിച്ചെടുത്തു. മുനന്പം തായാട്ടുപറമ്പിൽ നീരജിന്റെ ഉടമസ്ഥതയിലുള്ള സോറിസ് എന്ന ബോട്ടാണ് ചേറ്റുവ പടിഞ്ഞാറ് ഭാഗത്തുനിന്ന്‌ പിടിച്ചെടുത്തത്. ഇവരില്‍നിന്ന്‌ 2.5 ലക്ഷം പിഴയിടാക്കി. നിയമപരമായ അളവിൽ അല്ലാതെ കണ്ട (12 സെന്റീമീറ്ററിൽ താഴെ വലിപ്പമുള്ള ) 5000 കിലോ കിളിമീൻ ഇനത്തിൽപ്പെട്ട മീനാണ് ബോട്ടിലുണ്ടായിരുന്നത്. ഫിഷറീസ് ജോയിന്റ്‌ ഡയറക്ടർ കെ വി സുഗന്ധകുമാരിയുടെ നേതൃത്വത്തിലുളള പ്രത്യേക ടാസ്ക് ഫോഴ്‌സ് സംഘമാണ് ബോട്ട് പിടികൂടിയത്. നിയമാനുസൃതമല്ലാത്ത കണ്ണിവലുപ്പം കുറഞ്ഞ വലകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത ബോട്ടിലെ ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. എഎഫ്ഇഒ ലീന ഡെന്നീസ്, മെക്കാനിക്‌ മനോജ്, മറൈൻ എൻഫോഴ്സ് ആൻഡ്‌ വിജിലൻസ് വിങ്‌ വിഭാഗം ഓഫീസർമാരായ വി എൻ പ്രശാന്ത് കുമാർ, വി എം ഷൈബു, ഇ ആർ ഷിനിൽകുമാർ, സീ റെസ്ക്യൂ ഗാർഡുമാരായ അശ്വിൻ ജോസ്, വർഗീസ് ജിഫിൻ, കൃഷ്ണ പ്രസാദ്, ഡ്രൈവർ അഷറഫ് പേബസാർ എന്നിവരാണ് പ്രത്യേക പട്രോളിങ് ടീമിൽ ഉണ്ടായിരുന്നത്. പരിശോധന തുടരുമെന്ന് തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് രാജേഷ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Gasa

01

print edition ഗാസ മെഡിക്കൽ കോംപ്ലക്‌സിലേക്ക്‌
 ഇസ്രയേൽ ആക്രമണം; ആറുപേർ കൊല്ലപ്പെട്ടു
williams

02

print edition കൊടുംവനത്തെ അതിജീവിച്ച് വില്യം അമ്മയ്ക്കരികിൽ
gyanesh kumar

03

print edition ഗ്യാനേഷിനെതിരെ സമരം തുടരും
Ladakh tourism

04

print edition എഎച്ച്‌ഡിസി തെരഞ്ഞെടുപ്പ്‌ കൊടുംശൈത്യത്തിൽ; ലഡാക്കിൽ പ്രതിഷേധം പടരുന്നു
Huvang

06

print edition എൻവിഡിയ സിഇഒ 
ജെൻസൻ ഹുവാങ് രാജിവച്ചു
deshabhimani section

Recommended

Deshabhimani
Home