സെക്രട്ടറിയറ്റ് വളയൽ സമരം
പ്രചാരണ ജാഥ ഇന്ന് സമാപിക്കും

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് മലപ്പുറം – തൃശൂർ മേഖലാ ജാഥയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണം
തൃശൂർ
സംസ്ഥാന ജീവനക്കാരും അധ്യാപകരും 21ന് നടത്തുന്ന സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ മുന്നോടിയായി ആരംഭിച്ച വാഹ ന പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ ആവേശോജ്വല സ്വീകരണം. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലപ്പുറം, പാലക്കാട്, തൃശൂർ മേഖലാ വാഹന പ്രചാരണ ജാഥയ്ക്ക് വടക്കാഞ്ചേരിയിലും കുന്നംകുളത്തും ആവേശകരമായ സ്വീകരണം നൽകി. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സെക്രട്ടറിയറ്റ് വളയൽ. ആക്ഷൻകൗൺസിൽ സംസ്ഥാന ചെയർപേഴ്‌സൺ ടി കെ എ ഷാഫി ജാഥാ ക്യാപ്റ്റനും എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ വൈസ് ക്യാപ്റ്റനും കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ മാനേജരുമാണ്. കെ കെ സുനിൽകുമാർ, കെ ഗിരിധരൻ, മനേഷ് എൻ കൃഷ്ണ, പി നിഷ എന്നിവരാണ് മറ്റ് സ്ഥിരാംഗങ്ങൾ. വ്യാഴാഴ്‌ച ജില്ലയിൽ പ്രവേശിച്ച ജാഥയെ എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ വരവേറ്റു. നഗരസഭ വൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ ജാഥയെ സ്വീകരിച്ചു. കുന്നംകുളത്ത് എത്തിച്ചേർന്ന ജാഥ സിപിഐ എം ഏരിയ സെക്രട്ടറി കെ കൊച്ചനിയന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജാഥ വെള്ളി രാവിലെ 9.30ന് ചാവക്കാട് നിന്നാരംഭിക്കും. അയ്യന്തോൾ സിവിൽ സ്റ്റേഷൻ, ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷ ൻ, കൊടുങ്ങല്ലൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്ക് ശേ ഷം ചാലക്കുടിയിൽ സമാപിക്കും. സമാപന സമ്മേളനം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.








0 comments