കെ വി പീതാംബരൻ ലൈബ്രറി കെട്ടിടം
പിണറായി വിജയൻ നാളെ ഉദ്‌ഘാടനം ചെയ്യും

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്ന കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക് റഫറൻസ് ലൈബ്രറി
തൃപ്രയാർ
മണപ്പുറത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ നിറഞ്ഞുനിന്നിരുന്ന കെ വി പീതാംബരന്റെ സ്‌മരണക്കായി നിർമിച്ച കെ വി പീതാംബരൻ മെമ്മോറിയൽ പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം കെട്ടിടോദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശനിയാഴ്ച നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പകൽ 11ന് നാട്ടിക ശ്രീനാരായണ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗീത ഗോപി എംഎൽഎ അധ്യക്ഷയാകും. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പങ്കെടുക്കും. തൃപ്രയാർ പോളി ജങ്‌ഷന് വടക്ക് വശം മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. കഴിഞ്ഞ സർക്കാർ കാലത്ത് എംഎൽഎ ഫണ്ട് 30 ലക്ഷം രൂപ വകയിരുത്തി നിർമിച്ച കെട്ടിടത്തിൽ റീഡിങ് റും, ലൈബ്രറി ഹാൾ, മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 800 സ്ക്വയർ ഫീറ്റിലാണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. വാർത്താസമ്മേളനത്തിൽ എം എ ഹാരിസ് ബാബു, പി എം അഹമ്മദ്, അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, കെ ആർ സീത എന്നിവർ പങ്കെടുത്തു.








0 comments