print edition വോട്ട് പിളർത്താൻ നീക്കം; യുപിയിൽ ചന്ദ്രശേഖർ ആസാദ്–ഒവൈസി സഖ്യം

ന്യൂഡൽഹി : ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർടിയും അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) സഖ്യമായി മത്സരിക്കും. പ്രതിപക്ഷ വോട്ടുകളിൽ ഭിന്നിപ്പുണ്ടാക്കി ബിജെപിയെ സഹായിക്കുന്നതാണ് ഇൗ നീക്കം.
ജനസംഖ്യയുടെ 40 ശതമാനം വരുന്ന മുസ്ലീം,- ദളിത് വോട്ടുകൾ പിളർത്തുകയാണ് ലക്ഷ്യം. ‘സാമാജിക് പരിവർത്തൻ മോർച്ച’ സഖ്യത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനാർഥിയായി ചന്ദ്രശേഖർ ആസാദിനെ പ്രഖ്യാപിച്ചു. 403 സീറ്റിലും മത്സരിക്കും. ഇതുവരെ 87 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ് മുന്നോട്ടുവച്ച പിഡിഎ സമവാക്യം (പിച്ഡാ,ദളിത്, അൽപസംഖ്യക്) യുപിയിൽ മികച്ച പ്രകടനം കാഴ്‌ചവച്ചതോടെയാണ് ബിജെപിയ്‌ക്ക് സീറ്റുകൾ കുത്തനെ കുറഞ്ഞത്.
പരന്പരാഗത മുസ്‌ലിം, യാദവ വോട്ടുകൾക്കുപുറമേ ബിജെപിയുടെ സവർണ വോട്ടുകളിലേക്ക് കടന്നുകയറാൻ അഖിലേഷ് നീക്കം നടത്തവേയാണ് ബിജെപിക്ക് ഗുണമാകുന്ന സഖ്യം.








0 comments