ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി
പുതിയ ഗവർണർ ഇന്ന് ചുമതലയേൽക്കും

നിയുക്ത കേരള ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ സ്ഥാനമൊഴിയുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ ലോക് ഭവനിലേക്ക് സ്വീകരിക്കുന്നു
തിരുവനന്തപുരം
തമിഴ്‌നാട് ഗവർണറായി ചുമതലയേൽക്കുന്ന രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. സ്വകാര്യഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ ഗവർണറെ ആദരിച്ചു. ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്‌മള ബന്ധമുണ്ടായിരുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ, മന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ വെള്ളിയാഴ്ച ചുമതലയേൽക്കും. പകൽ 12.30ന് ലോക്ഭവൻ ഓഡിറ്റോറിയത്തിലാണ് സ്ഥാനാരോഹണ ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുക്കും.









0 comments