ad
Deshabhimani

ആരോഗ്യമുള്ള നേമത്തെ വീണ്ടെടുത്ത കാലം

varkala

നിർമാണം 
അന്തിമഘട്ടത്തിലായ 
നേമം താലൂക്ക്‌ ആശുപത്രിയിലെ പുതിയ കെട്ടിടം

avatar
 ബിജോ ടോമി

Published on Mar 30, 2026, 10:54 PM | 2 min read

തിരുവനന്തപുരം

‘ഏറ്റവും നല്ല ചികിത്സയാണ്‌ ലഭിക്കുന്നത്‌. അതും ഒരു രൂപപോലും മുടക്കാതെ. ഒരു അസുഖം വന്നാൽ ആധിവേണ്ട’– നേമം താലൂക്ക്‌ ആശുപത്രിയിലെ മാറ്റത്തെക്കുറിച്ച്‌ ആറ്റുകാൽ സ്വദേശിയായ ആർ ഗിരിജയുടെ വാക്കുകൾ. ആരോഗ്യമുള്ള നേമത്തിന്റെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്നത്‌. ശാന്തിവിളയിലെ നേമം താലൂക്ക്‌ ആശുപത്രിയിൽ 22.24 കോടി രൂപ ചെലവഴിച്ചുള്ള ആധുനികസ‍ൗകര്യങ്ങളോടുകൂടിയ പുതിയ ഒപി ബ്ലോക്ക്‌ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്‌. ആശുപത്രിയുടെ മുഖച്ഛായ മാറ്റി, ആറുനില കെട്ടിടമാണ് ഉയർന്നത്‌. സെല്ലാര്‍ ബ്ലോക്കില്‍ സിഎസ്എസ്‌ഡി, എക്‌സ്‌റേ റൂം, മെഡിക്കല്‍ ഗ്യാസ്, പാര്‍ക്കിങ്‌ എന്നിവയും ഗ്രൗണ്ട് ഫ്ലോറില്‍ ആറു കിടക്കകളുള്ള ഒബ്‌സര്‍വേഷന്‍ റൂം, ലാബ്, നഴ്‌സിങ്‌ സ്റ്റേഷന്‍, ഏഴ്‌ ഒപി മുറികള്‍, വെയിറ്റിങ്‌ ഏരിയ, ഫാര്‍മസി, സ്റ്റോര്‍ എന്നിവയുമുണ്ടാകും. ഒന്നാംനിലയില്‍ ഗൈനക് ഒപി, അള്‍ട്രാസൗണ്ട് സ്‌കാന്‍, ഗൈനക് പ്രീചെക്ക് ഏരിയ, ഒഫ്താല്‍മോളജി യൂണിറ്റ്, എന്‍സിഡി യൂണിറ്റ്, ഡെന്റല്‍ യൂണിറ്റ്, അഡ്മിനിസ്‌ട്രേഷന്‍, ഡയബറ്റിക് ഒപി, ടിബി ഡയഗ്നോസിസ് യൂണിറ്റ്, വെയിറ്റിങ്‌ ഏരിയ, സ്റ്റാഫ് റൂം എന്നിവയും രണ്ടാംനിലയില്‍ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ആര്‍ഒ പ്ലാന്റ്, വാര്‍ഡുകള്‍ എന്നിവയും മൂന്നാംനിലയില്‍ എട്ടു കിടക്കകളുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും ഐസൊലേഷന്‍ വാര്‍ഡുകള്‍, 10 കിടക്കകളുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും ജനറല്‍ വാര്‍ഡുകള്‍ എന്നിവയും ഉൾപ്പെടുന്നു. നാലാംനിലയില്‍ ഒഫ്താല്‍മിക് ഓപ്പറേഷന്‍ തിയറ്റര്‍, ജനറല്‍ ഓപ്പറേഷന്‍ തിയറ്റര്‍, റിക്കവറി റൂം, പോസ്റ്റ് ഒപി വാര്‍ഡ്, അഞ്ചു കിടക്കകളുള്ള മെഡിക്കല്‍ ഐസിയു എന്നിവയുമുണ്ടാകും. ആധുനികസ‍ൗകര്യങ്ങളോടുകൂടിയ കാഷ്വാലിറ്റി കം ഡയാലിസിസ് ബ്ലോക്കിന്റെ നിർമാണവും ഇവിടെ പുരോഗമിക്കുകയാണ്‌. എട്ടുകോടി രൂപ ചെലവഴിച്ചാണ്‌ നിർമാണം.


മികവോടെ ആരോഗ്യമേഖല

ആറ്റുകാലിൽ അർബൻ കമ്യൂണിറ്റി ഹെൽത്ത് സെന്റർ സ്ഥാപിക്കുന്നതിന്‌ 2 കോടി രൂപ അനുവദിച്ചു. നിർമാണം അന്തിമഘട്ടത്തിൽ. ഇവിടേക്ക്‌ ഉപകരണങ്ങൾ സംഭരിക്കുന്നതിന് 75 ലക്ഷം രൂപയുടെ സിഎസ്‌ആർ ഫണ്ട് ലഭ്യമാക്കി ◪തിരുവല്ലം പ്രൈമറി ഹെൽത്ത് സെന്ററിനെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി ◪ഐരാണിമുട്ടത്ത് വർഷങ്ങളായി മുടങ്ങിക്കിടന്നിരുന്ന ഹോമിയോ ഡയറക്ടറേറ്റിന്റെ നിർമാണം 11 കോടി അനുവദിച്ച് പൂർത്തീകരിച്ചു ◪ആയുർവേദ കോളേജിൽ വിദ്യാർഥിനികൾക്കായുള്ള ഹോസ്‌റ്റൽ നിർമാണത്തിന് 5.64 കോടി രൂപ ◪പൂജപ്പുരയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആയുർവേദ ആശുപത്രിയിൽ (നൃത്താലയം) കെട്ടിടനിർമാണത്തിനായി ഒരു കോടി അനുവദിച്ചു ◪പഞ്ചകർമ ആശുപത്രികളിലെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്ക്‌ 7.5 കോടി രൂപ ◪ഹോമിയോ കോളേജിൽ പേഷ്യന്റ്‌ ഫെസിലിറ്റേഷൻ സെന്റർ 1.70 കോടി ചെലവഴിച്ച്‌ നിർമാണം പൂർത്തീകരിച്ചു ◪ഹോമിയോ കോളേജിന്റെ ഭാഗമായുള്ള ഫാർമസി കോളേജിലെ പുതിയ മന്ദിരം പ്രവർത്തനക്ഷമമാക്കുന്നതിന് ഒരു കോടി ◪ഹോമിയോ കോളേജിലെ വിദ്യാർഥികൾക്കായി മൈതാനം നിർമാണം ഒരു കോടി ◪ഹോമിയോ കോളേജിലെ മറ്റു നിർമാണ പ്രവൃത്തികൾക്കായി 1.33 കോടി ◪മലയിൻകീഴ് ആരോഗ്യകേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഹെൽത്ത് വിഭാഗം ജീവനക്കാരെ ശാന്തിവിള ആശുപത്രിയിലേക്ക് പുനർവിന്യസിച്ചു ◪പൂജപ്പുര പഞ്ചകർമ ആശുപത്രിക്ക് ആംബുലൻസ് (15.5 ലക്ഷം) ◪തിരുവല്ലം പ്രൈമറി ഹെൽത്ത് സെന്ററിന് വാഹനം (5.27 ലക്ഷം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home