ad
Deshabhimani

അങ്കണവാടി ജീവനക്കാരുടെ ദേശീയ അവകാശദിനം

കരിദിനാചരണവും പ്രതിഷേധവും സംഘടിപ്പിച്ചു

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കരിദിനാചരണവും പ്രതിഷേധവും 
കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കരിദിനാചരണവും പ്രതിഷേധവും 
കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 05:00 AM | 1 min read

തിരുവനന്തപുരം

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെയും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വെള്ളിയാഴ്‌ച ദേശീയ അവകാശദിനം ആചരിച്ചു. പ്രതിഷേധ സൂചകമായി കരിദിനമായാണ് ആചരിച്ചത്‌. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. പി നിർമല അധ്യക്ഷയായി. ജി പി വൃന്ദാറാണി, ഷമീറ എന്നിവർ സംസാരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധത്തിൽ പങ്കാളികളായത്. അങ്കണവാടിപ്രവർത്തനങ്ങൾ ഓൺലൈൻവഴി നടത്തുന്നതിന് ആവശ്യമായ ടാബ്, ലാപ്‌ടോപ്, അനുബന്ധ ഉപകരണം എന്നിവ ഉടൻ നൽകുക, റീചാർജ്‌ തുക, അലവൻസ്, പ്രതിമാസ ഇൻസെന്റീവ് എന്നിവ നൽകുക, അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ഗ്യാസ്, വാടക, വൈദ്യുതി, നികുതി, വെള്ളക്കരം എന്നിവയുടെ ബില്ലുകൾ കുടിശ്ശികയില്ലാതെ മാറി നൽകുന്നതിന് തയ്യാറാകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home