എൻജിനിയറിങ് പരീക്ഷ കൂട്ടത്തോൽവി
ഗൗരവത്തോടെ പരിശോധിക്കണം: എസ്എഫ്ഐ

തിരുവനന്തപുരം
ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ പവർ ഇലക്‌ട്രോണിക്‌സ് പരീക്ഷയിലുണ്ടായ കൂട്ടത്തോൽവി ഗൗരവത്തോടെ പരിശോധിക്കണമെന്ന് എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി. പരീക്ഷയെഴുതിയ 74ൽ 46 വിദ്യാർഥികൾ ഈ വിഷയത്തിൽമാത്രം തോറ്റു. ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് നാലാം സെമസ്‌റ്റർ പരീക്ഷയിലാണ് കൂട്ടത്തോൽവി. വിദ്യാർഥികളുടെ ഭാവിയെ നേരിട്ട് ബാധിക്കുന്ന, പരീക്ഷാ നടത്തിപ്പിലെയും മൂല്യനിർണയത്തിലെയും വീഴ്ചകൾ തുടർക്കഥയാകുന്നത് അംഗീകരിക്കാനാകില്ല. കൂട്ടപ്പരാജയത്തിന്റെ പേരിൽ ഓണേഴ്‌സ് അടക്കമുള്ള തുടർപഠന സാധ്യതകൾ ഇല്ലാതാക്കരുത്. പവർ ഇലക്‌ട്രോണിക്‌സ് പരീക്ഷയുടെ ഉത്തരക്കടലാസുകൾ അടിയന്തരമായി പുനർമൂല്യനിർണയം നടത്തണം. ആദ്യ മൂല്യനിർണയത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് സ്വതന്ത്രമായി അന്വേഷണിക്കണം. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഉൾപ്പെടെയുള്ള അധികൃതർ അടിയന്തരമായി ഇടപെടണം. വിഷയത്തിൽ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പറഞ്ഞു.










0 comments