ad
Deshabhimani

ജൂലൈ 13 മുതൽ സൂചനാപണിമുടക്ക്

മിനി മുത്തൂറ്റ് ജീവനക്കാർ 
മാർച്ചും ധർണയും നടത്തി ​

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മിനി മുത്തൂറ്റ് 
സ്റ്റാച്യു  ബ്രാഞ്ച് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി  ഉദ്‌ഘാടനം ചെയ്യുന്നു

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ മിനി മുത്തൂറ്റ് 
സ്റ്റാച്യു ബ്രാഞ്ച് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:00 AM | 1 min read

തിരുവനന്തപുരം

മിനി മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്മെന്റ് തുടർച്ചയായി നടപ്പാക്കിവരുന്ന തൊഴിലാളിവിരുദ്ധ, -പ്രതികാര നടപടികൾക്കെതിരെ ജീവനക്കാർ തിരുവനന്തപുരം റീജണൽ ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നോൺ ബാങ്കിങ്‌ ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതികാര നടപടികൾ അവസാനിപ്പിക്കുക, യൂണിയൻ സെക്രട്ടറിക്കെതിരെ കൈക്കൊണ്ട സസ്പെൻഷൻ നടപടി പിൻവലിക്കുക, മിനിമം വേതനം 26,000 രൂപയായി നിജപ്പെടുത്തി സേവന-വേതന വ്യവസ്ഥകൾ അടിയന്തരമായി പരിഷ്കരിക്കുക, വാർഷിക ഇൻക്രിമെന്റ് ഉടൻ അനുവദിക്കുക, ​പ്രതികാര സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി സി രതീഷ് അധ്യക്ഷനായി. എ എച്ച്‌ സജു, ക്ലൈനസ് റൊസാരിയോ, കണ്ണമ്മൂല വിജയൻ, എ ജെ സുക്കാർണോ, ചന്ദ്രികാമ്മ, ഷിജോയ് പോൾ, കെ എസ് ഉദയകുമാർ, എൻ എസ് പ്രവീൺകുമാർ എന്നിവർ സംസാരിച്ചു. വിഷയത്തിൽ ​മാനേജ്‌മെന്റ് ചർച്ചയ്ക്ക്‌ തയ്യാറായില്ലെങ്കിൽ ജൂലൈ 13, 14, 15 തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ സൂചനാപണിമുടക്ക് നടത്തുമെന്ന് സംഘടന ആഹ്വാനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home