Deshabhimani

നരിക്കലിൽ തെരുവുനായ ആക്രമണം

ചികിത്സ തേടാതെ 
അതിഥിത്തൊഴിലാളികൾ

തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ്‌ നൽകാനായി പിടികൂടുന്നു

തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ്‌ നൽകാനായി പിടികൂടുന്നു

വെബ് ഡെസ്ക്

Published on Sep 24, 2026, 12:02 AM | 1 min read

കഴക്കൂട്ടം

​ കാട്ടായിക്കോണം വാർഡിലെ നരിക്കലിൽ തെരുവുനായ 10 പേരെ ആക്രമിച്ച സംഭവത്തിൽ ചികിത്സ തേടാതെ അതിഥിത്തൊഴിലാളികൾ. ഞങ്ങളുടെ നാട്ടിൽ ഇത്‌ സാധാരണമാണെന്നും കുത്തിവയ്‌പ്പൊന്നും എടുക്കാറില്ലെന്നുമാണ്‌ ഇവരുടെ മറുപടി. ആരോഗ്യ പ്രവർത്തകരും ആശാവർക്കർമാരും അതിഥിത്തൊഴിലാളി ക്യാമ്പുകൾ കയറിയിറങ്ങിയിട്ടും വാക്സിൻ എടുക്കുവാൻ ഇവർ തയ്യാറല്ല. പേവിഷബാധയ്‌ക്കെതിരെയുള്ള ചികിത്സ തേടാതെ ക്യാമ്പുകളിൽ കഴിയുന്നത് അതീവ ഗുരുതരമായ ആരോഗ്യ പ്രതിസന്ധികൾക്ക് കാരണമാകുമെന്നും ആരോഗ്യ പ്രവർത്തകർ പറയുന്നു. പരിക്കേറ്റ 8 അതിഥിത്തൊഴിലാളികളിൽ മുഖത്ത് ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഗോകുൽ കൃഷ്ണ മണ്ഡൽ മാത്രമാണ് ചികിത്സ തേടിയത്. പ്രദേശവാസികളായ എമിലറ്റ് (69), വരുൺ (37) എന്നിവർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ചൊവ്വ രാവിലെ 8 മുതൽ 10 വരെയാണ്‌ നരിക്കൽ സെന്റ്‌ തോമസ് സ്കൂളിന് സമീപപ്രദേശങ്ങളിൽ തെരുവുനായ പത്തിലധികം മനുഷ്യരെയും മൃഗങ്ങളെയും കടിച്ചത്. നഗരസഭാ ജീവനക്കാരെ വിളിച്ചെങ്കിലും അവരെത്താത്തതിനാൽ നാട്ടുകാർ സംഘടിച്ച് ഒഴിഞ്ഞ പറമ്പിലിട്ട് നായയെ തല്ലിക്കൊന്നു. നായക്ക് പേവിഷബാധ സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ബുധൻ രാവിലെ കൗൺസിലർ സിന്ധു ശശിയുടെ നേതൃത്വത്തിൽ പ്രദേശത്തെ വീടുകളിൽ പോയി വളർത്തുമൃഗങ്ങൾക്കും തെരുവുനായകൾക്കും കുത്തിവയ്പ്‌ എടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home