സി ബി സി വാര്യർ അനുസ്മരണവും മെറിറ്റ് ഈവനിങ്ങും

കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി ബി സി വാര്യർ അനുസ്മരണം ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സി ബി സി വാര്യർ അനുസ്മരണവും മെറിറ്റ് ഈവനിങ്ങും സംഘടിപ്പിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ് ഉദ്ഘാടനംചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ആർ ഐ ശരത് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി എൽ പ്രദീപ്, ബി സതീഷ്, ആർ ലക്ഷ്മി, എസ് ടി സംഗീത്, സി എസ് സുജിത, എസ് എസ് ജിഷ, പി എസ് സംഗീത, പി വി അജയൻ, കെ മോഹനൻ നായർ, എസ് വി കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ലീന എൽ സ്വാഗതം പറഞ്ഞു. പത്താം ക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വിരമിച്ച ജീവനക്കാരെ ആദരിച്ചു.










0 comments