മെറാൾഡ ജുവൽസിന്റെ ഫ്ലാഗ്ഷിപ് ഷോറൂം തുറന്നു

മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം കൊച്ചി എംജി റോഡിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
മെറാൾഡ ജുവൽസിന്റെ പുതിയ ഫ്ളാഗ്ഷിപ്പ് ഷോറൂം കൊച്ചി എംജി റോഡിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റോഡിലെ ഇയ്യാട്ടുമുക്കിൽ പ്രവർത്തിച്ച ഷോറൂമാണ് വിശാലമായ സൗകര്യങ്ങളോടെയും ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരത്തോടെയും മഹാരാജാസ് കോളേജ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചത്. വിവാഹാഭരണങ്ങൾ, ആന്റിക് ബ്രൈഡൽ കളക്ഷൻ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, ജെംസ്റ്റോൺ ആഭരണങ്ങൾ എന്നിവയ്ക്കൊപ്പം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. 18വരെ സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 40 ശതമാനവും ഡയമണ്ട് മൂല്യത്തിൽ 20 ശതമാനവും ഇളവ് നൽകും. 2019-ൽ പ്രവർത്തനം ആരംഭിച്ച മെറാൾഡ ജുവൽസിന് കേരളം, മംഗളൂരു, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രവർത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിൽ പറഞ്ഞു. ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, എം എ അഷ്റഫ്അലി, എം എ ഫഹാസ്, ജസീൽ മുഹമ്മദ് ഇടത്തിൽ, സി പി മുഹമ്മദ്ഷാനിൽ, സി എം നജീബ്, കെ പി ജസ്ബെൽ, പി കെ അജ്മൽ, പി ഷറീന, കെ എ സലീം, കെ പി ജുമാന, എൻ ലബീബ്, ടി ഷാനിദ്, സൈജു ജേക്കബ്, കെ പി അഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.









0 comments