ad
Deshabhimani

ചികിത്സാപ്പിഴവ്: യുവതിയുടെ കൈയിൽ അണുബാധ ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 23, 2026, 01:35 AM | 1 min read

വെള്ളറട

സ്വകാര്യ ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയുടെ കൈക്ക് അണുബാധയേറ്റതായി പരാതി. ചികിത്സയിൽ വീഴ്ച വരുത്തിയ ആശുപത്രി അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. ഒറ്റശേഖരമംഗലം വാളികോട് സ്വദേശി ജിജിക്കാണ് (37) അനാസ്ഥമൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിജിയുടെ കൈയിൽ കാനുല കുത്തിയ ഭാഗത്താണ് കടുത്ത അണുബാധയുണ്ടായത്. ഒമ്പത് ദിവസത്തെ ചികിത്സയ്ക്കിടെ വലതു കൈപ്പത്തി പഴുത്ത് അവസ്ഥ വഷളാകുകയായിരുന്നു. രണ്ടുതവണ ശസ്ത്രക്രിയ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ ആശുപത്രി അധികൃതർക്കായില്ല. തുടർന്ന് സ്ഥിതി ഗുരുതരമായതോടെ യുവതിയെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ മെഡിക്കൽ കോളേജിൽ വിദഗ്ധ ചികിത്സയിൽ കഴിയുകയാണ് ജിജി. സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച്‌ ജിജിയുടെ മാതാവ് ഭാനുമതി വെള്ളറട പൊലീസിൽ പരാതി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home