ad
Deshabhimani

സ്നേഹ ഭവനം ഇന്ന് കൈമാറും

ബിന്ദുവിനും മക്കൾക്കും 
സിപിഐ എം ഓണസമ്മാനം

onam

മുളക്കുഴ പെരിങ്ങാലാ സരോജിനി ഭവനത്തിൽ ബിന്ദു സുനിലിന് സിപിഐ എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റി നിർമിച്ച വീട്

വെബ് ഡെസ്ക്

Published on Aug 23, 2026, 02:26 AM | 1 min read

സ്വന്തം ലഖകൻ

ചെങ്ങന്നൂർ

ബിന്ദുവിനും മക്കൾക്കും സ്വന്തമായ വീട് എന്ന സ്വപ്നം പൂവണിയുന്നു. കുടുംബത്തിന് സിപിഐ എം നിർമിച്ച സ്നേഹ ഭവനം ഞായറാഴ്ച കൈമാറും. മുളക്കുഴ പെരിങ്ങാലാ സരോജിനി ഭവനത്തിൽ ബിന്ദു സുനിലിന്റെ കുടുംബത്തിന് സിപിഐ എം മുളക്കുഴ നോർത്ത് ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിച്ചു നൽകുന്നത്. ഭർത്താവിന്റെ മരണ ശേഷം സ്കൂൾ വിദ്യാർഥികളായ രണ്ടു പെൺമക്കളടങ്ങുന്ന കുടുംബത്തെ കൂലിപ്പണി ചെയ്തായിരുന്നു ബിന്ദു പോറ്റിയിരുന്നത്. വീട് ഇല്ലാത്തതിനാൽ ബിന്ദുവും മക്കളും സഹോദരനൊപ്പയിരുന്നു. കുടുംബവക ഭൂമി ഉണ്ടായിരുന്നെങ്കിലും ആവശ്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ സർക്കാരിന്റെ ഭവന നിർമാണത്തിനുള്ള സഹായം ലഭിച്ചില്ല. കുടുംബത്തിന്റെ പ്രയാസം മനസിലാക്കിയ പാർട്ടി വീട്‌ നിർമിച്ച് നല്‍കാന്‍ തീരുമാനിച്ചു. 12 ലക്ഷം രൂപയില്‍ 580 ചതുരശ്ര അടിയിലാണ് വീട്. ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ചു വിറ്റാണ് പണം കണ്ടെത്തിയത്. കൂടാതെ സുമനസുകളുടെ സഹായവും കൂടി ലഭിച്ചപ്പോൾ ഭവന നിർമാണം പൂർത്തീകരിച്ചു. പകൽ മൂന്നിന് സജി ചെറിയാൻ എംഎൽഎ വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home