ad
Deshabhimani

എംഡിഎംഎ വേട്ട

കൂടുതൽപേർ അറസ്റ്റിലായേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2025, 12:17 AM | 1 min read

തിരുവനന്തപുരം

കല്ലമ്പലത്തുനിന്ന് 1.26 കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്തേക്കും. കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി വർക്കല ഡിവൈഎസ്‌പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളായ വർക്കല സ്വദേശി സൈജു (സഞ്ജു, 42), ഞെക്കാട് സ്വദേശി നന്ദു(32), ഉണ്ണിക്കണ്ണൻ(39), പ്രമീൺ(35) എന്നിവരെയാണ് തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി കല്ലമ്പലം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തട്ടിപ്പ് സംഘത്തിന് സിനിമാ മേഖലയുമായുള്ള ബന്ധവും അന്വേഷിക്കും. സംഘം ആർക്കുവേണ്ടിയാണ് എംഡിഎംഎ എത്തിച്ചതെന്നും വിദേശത്തുള്ള ഇവരുടെ ബന്ധങ്ങളും ഐബിയും അന്വേഷിക്കുന്നുണ്ട്. എംഡിഎംഎയും മദ്യവും കടത്താൻ വിമാനത്താവളത്തിൽനിന്നു സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. വർക്കല, എറണാകുളം എന്നിവിടങ്ങളിലെ വിനോദ സഞ്ചാര, സിനിമാ പ്രവർത്തകരുമായി സഞ്ജുവിനുള്ള ബന്ധത്തിലും ദുരൂഹതകളുണ്ട്. ഐബിക്ക് പിന്നാലെ കസ്റ്റംസും റവന്യു ഇന്റലിജൻസും അടക്കമുള്ള മറ്റ് കേന്ദ്ര ഏജൻസികളും എംഡിഎംഎ കടത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തിൽനിന്ന് വിമാനത്താവളം വഴി വലിയ അളവിൽ എംഡിഎംഎ പുറത്തേക്കു കടത്തിയത് അതീവ ഗൗരവമായാണ് കാണുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home