ad
Deshabhimani

ജീവനക്കാരുടെയും അധ്യാപകരുടെയും കൂട്ട ധർണ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്  ടീച്ചേഴ്സ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണ 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് സെക്രട്ടറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കൂട്ടധർണ 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 24, 2026, 12:00 AM | 1 min read

തിരുവനന്തപുരം

സിവിൽ സർവീസിനെയും ബാധിക്കുന്ന പ്രതിലോമകരമായ ബജറ്റ് നിർദേശങ്ങൾ തള്ളിക്കളയുക, മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റങ്ങൾ റദ്ദ്‌ ചെയ്യുക, സെൻസസ് ഡ്യൂട്ടി ഉള്ളവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിലും കലക്ടറേറ്റുകൾക്കു മുന്നിലും ധർണ സംഘടിപ്പിച്ചു. സെക്രട്ടറിയറ്റ്‌ ധർണ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ വിദ്യാ വിനോദ് അധ്യക്ഷനായി. ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ എം വി ശശിധരൻ, ചെയർമാൻ ടി കെ എ ഷാഫി, കെജിഒഎ സംസ്ഥാന സെക്രട്ടറി സി കെ ഷിബു, കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു, പിഎസ്‌സിഇയു ജനറൽ സെക്രട്ടറി ബിജു, ഇടിസി സംസ്ഥാന പ്രസിഡന്റ് അജിത് കടയ്‌ക്കാവൂർ, കെയുഇയു ജനറൽ സെക്രട്ടറി എ എസ് സജിത്ഖാൻ, കെഎൽഎസ്എസ്എ ജനറൽ സെക്രട്ടറി എസ് സതികുമാർ, കെഎസ്ഇഎ സംസ്ഥാന പ്രസിഡന്റ് നിഷാ ജാസ്മിൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽകുമാർ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എ നജീബ്, കെയുഇയു സംസ്ഥാന പ്രസിഡന്റ് സന്തോഷ്, കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, ജി ശ്രീകുമാർ, ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home