അന്താരാഷ്ട്ര യോഗാദിനാചരണം

അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ച് കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിൽ നടന്ന യോഗ പ്രദർശനം പ്രിൻസിപ്പൽ സി ടി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട്
വീയപുരം ഗവ.ആയുർവേദ ഡിസ്‌പെൻസറി അന്താരാഷ്ട്ര യോഗദിനം പായിപ്പാട് ആശ്വാസ കേന്ദ്രത്തിൽ ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ഓമന ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മോഹനകുമാർ അധ്യക്ഷനായി. ഡോ.എച്ച് ഷഹനാസ് ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും നയിച്ചു. മാവേലിക്കര കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്‌കൂളിൽ യോഗദിനം ആചരിച്ചു. എൻസിസി,- എസ്‌പിസി കേഡറ്റുകൾ നടത്തിയ യോഗ പ്രദർശനം പ്രിൻസിപ്പൽ സി ടി വർഗീസ് ഉദ്ഘാടനംചെയ്തു. കായംകുളം അന്താരാഷ്ട്ര യോഗാദിനത്തിൽ കേരള യൂണിവേഴ്സിറ്റി ബി എഡ് സെന്ററില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. അസി. പ്രൊഫ. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. വിദ്യാർഥിനി ഷിഹാമ ഫാത്തിമ, കായിക സെക്രട്ടറി മുഹ്സീന മുജീബ് എന്നിവർ സംസാരിച്ചു.










0 comments