സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സുരക്ഷാ പഞ്ചായത്ത്
ഓണ്ലൈന് തട്ടിപ്പുകാരെ പൂട്ടാന് മംഗലപുരം പഞ്ചായത്ത്

മംഗലപുരം പഞ്ചായത്തില് ആരംഭിച്ച ഡിജിറ്റൽ സുരക്ഷാ പഞ്ചായത്ത് പദ്ധതി ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
മംഗലപുരം
സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ സുരക്ഷാ പദ്ധതിക്ക് മംഗലപുരം പഞ്ചായത്തിൽ തുടക്കമായി. ഓൺലൈൻ തട്ടിപ്പുകൾ തടയല്, ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷ, വ്യക്തിഗതവിവര സുരക്ഷ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയിലെ "ഡിജിസേഫ് കേരളം' പദ്ധതിയാണ് മംഗലപുരം പഞ്ചായത്തിൽ ആരംഭിച്ചത്. യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ സഹകരണത്തോടെയാണ് പദ്ധതി. ഡിജിറ്റൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീചന്ദ് അധ്യക്ഷനായി. കെ പ്രദീപ് കുമാർ, കെഎസ്എഎസി കോ ഓർഡിനേറ്റർ എം ഡി മിറാജുദ്ദീൻ, സൈബർ പൊലീസ് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ സംസാരിച്ചു.









0 comments