ad
Deshabhimani

മണമ്പൂരാണ്‌ മാതൃക

മണമ്പൂർ പഞ്ചായത്ത്  വെട്ടുകാട് നിർമിച്ച അങ്കണവാടിക്കെട്ടിടം

മണമ്പൂർ പഞ്ചായത്ത് വെട്ടുകാട് നിർമിച്ച അങ്കണവാടിക്കെട്ടിടം

avatar
സുധീർ വർക്കല

Published on Nov 13, 2025, 12:00 AM | 1 min read

വർക്കല

മണമ്പൂർ പഞ്ചായത്തിന്റെ ചരിത്രത്തിൽ സുവർണലിപികളാൽ എഴുതിയ കാലയളവാണ് 2020–-25. ആദ്യ രണ്ടുവർഷം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ മാറ്റിവയ്ക്കേണ്ടി വന്നപ്പോഴും നാടിന്റെ വികസനവും ഒപ്പം കൊണ്ടുപോകാൻ ഭരണസമിതിക്ക് കഴിഞ്ഞു. 50 അതിദരിദ്രകുടുംബങ്ങളെ മുക്തമാക്കി. ലൈഫ് ഭവനപദ്ധതി, കുടിവെള്ളപദ്ധതി, പിഎംഎവൈ പദ്ധതി, സമ്പൂർണ വൈദ്യുതീകരണം, കേരഗ്രാമം ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കി. ഏറ്റവും കൂടുതൽ റോഡ് വികസനം, തെരുവുവിളക്ക്‌ സ്ഥാപിക്കൽ എന്നിവ നടത്തിയ ഭരണസമിതിയാണ്‌ ഇത്‌. തൊഴിലുറപ്പുപദ്ധതിയിൽ വർക്കല ബ്ലോക്കിൽ ഒന്നാമതും ജില്ലയിൽ മൂന്നാമതുമായി. നെൽകൃഷി പ്രോത്സാഹനത്തിന് പദ്ധതി തയ്യാറാക്കി. 21 അങ്കണവാടികൾക്ക്‌ സ്വന്തമായി സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമിച്ചു. പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ 200 കിടപ്പുരോഗികൾക്ക് പരിചരണം നൽകുന്നു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി. വയോജനങ്ങൾക്ക് 1000 കട്ടിൽ നൽകി. 80 കിലോമീറ്റർ റോഡ് ഗതാഗതയോഗ്യമാക്കി. ആധുനിക സൗകര്യങ്ങളോടുകൂടിയ പഞ്ചായത്ത് ഓഫീസ് കെട്ടിടവും സാക്ഷാൽക്കരിക്കുകയാണ്. എ നഹാസാണ്‌ പ്രസിഡന്റ്. ലിസി വി തമ്പി വൈസ് പ്രസിഡന്റ്.

മാലിന്യനിർമാർജനത്തിലെ മണമ്പൂർ മോഡൽ

പഞ്ചായത്തിലെ 16 വാർഡുകളിലായി 30 ഹരിതകർമസേനാംഗങ്ങളാണ്‌ പ്രവർത്തിക്കുന്നത്‌. 100 ശതമാനം അജൈവമാലിന്യ ശേഖരണം നടത്തുന്നു. ജില്ലയിലെ ഏറ്റവും വലിയ മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി (എംസിഎഫ്‌) പറങ്കിമാംവിളയിൽ നിർമിച്ചു. പൊതു ഇടങ്ങളിൽ 52 ബിന്നുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിച്ചു. അജൈവമാലിന്യ ശേഖരണത്തിന്‌ പഞ്ചായത്ത് സ്വന്തമായി വാഹനം വാങ്ങി എംസിഎഫ് കെയർടേക്കറെ നിയമിച്ചു. മണമ്പൂർ സിഎച്ച്സി, ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ തുമ്പൂർമുഴി മാലിന്യസംസ്കരണം നടപ്പാക്കി.

ലൈഫിൽ 353 വീട്

ലൈഫ്‌ ഭവനപദ്ധതിയിൽ 353 വീട് നിർമിച്ചുനൽകി. ഭൂമിയും വീടുമില്ലാത്ത 86 പേർക്ക് അത്‌ ലഭ്യമാക്കി. അതിദരിദ്രരായ ഏഴുപേർക്ക് വീടും ആറുപേർക്ക് ഭൂമിയും വീടും നൽകി. ഭാസ്കർ നഗർ, കടമ്പറക്കോണം നഗർ, കുഴിവാളംകോണം എന്നിവയുടെ നവീകരണം. ഗുരുനഗർ ലക്ഷംവീട് ഇരട്ട വീടുകൾ ഒറ്റവീടാക്കി. 183 പേർക്ക്‌ ഭവനപുനരുദ്ധാരണത്തിന് സഹായം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home