ad
Deshabhimani

വയോധികനെ വെട്ടിയയാൾ
പിടിയിൽ

വിഷ്ണു

വിഷ്ണു

വെബ് ഡെസ്ക്

Published on Sep 08, 2026, 02:05 AM | 1 min read

വിളപ്പിൽ

വയോധികനെ തലയിൽ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിൽ. കുളത്തൂമ്മൽ പനയങ്കോട് വിഷ്ണു ഭവനിൽ വിഷ്ണുവിനെ (28) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. പേയാട് മദ്യപിച്ച് ബഹളം വയ്ക്കുന്നതിൽ വിലക്കിയതാണ് ആക്രമണത്തിന് കാരണം. പനയങ്കോട് തടത്തരികത്തുവീട്ടിൽ വിജയനാണ് (62) പരിക്കേറ്റ് ചികിത്സയിലുള്ളത്. ഞായർ വൈകിട്ട് വിജയന്റെ വീടിന് മുന്നിലാണ്‌ സംഭവം. പ്രതി മദ്യലഹരിയിൽ ബഹളംവയ്ക്കുന്നത് വിജയനും മകനും ചേർന്ന്‌ വിലക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടുകത്തികൊണ്ട്‌ ആക്രമണം നടത്തിയതെന്നാണ് പരാതി. പ്രതിയെ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home