ad
Deshabhimani

വികസനനേട്ടത്തിന്റെ 
ക്രെഡിറ്റ്‌ അടിച്ചെടുക്കാൻ വ്യഗ്രത

antony john

തങ്കളം ബൈപാസ്‌ ജങ്‌ഷനിൽ തിങ്കളാഴ്ച ഉദ്ഘാടനം 
ചെയ്ത ട്രാഫിക് സിഗ്നൽ സിസ്റ്റം. എൽഡിഎഫ്‌ സർക്കാർ ഫണ്ട്‌ 
അനുവദിച്ചതിന്റെ വിശദാംശങ്ങളും കാണാം

വെബ് ഡെസ്ക്

Published on Sep 08, 2026, 02:14 AM | 1 min read

കോതമംഗലം


മുൻ സർക്കാരിന്റെ വികസനനേട്ടങ്ങളെ പത്തുവർഷം തള്ളിപ്പറഞ്ഞ ഷിബു തെക്കുംപുറം എംഎൽഎ ആയതോടെ അവയുടെ ക്രെഡിറ്റ്‌ അടിച്ചെടുക്കാനുള്ള വ്യഗ്രതയിലാണെന്ന്‌ മുൻ എംഎൽഎ ആന്റണി ജോൺ വാർത്താക്കുറിപ്പിൽ പറഞ്ഞു. തങ്കളം ബൈപാസ് ജങ്‌ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം ആരെയും അറിയിക്കാതെ ഉദ്ഘാടനം ചെയ്തത്‌ ഒടുവിലത്തെ ഉദാഹരണമാണ്‌. വികസനകാര്യങ്ങളിൽ രാഷ്‌ട്രീയം കളിക്കുകയാണ്‌ യുഡിഎഫ്‌.


പ്രധാന റോഡുകൾ സംഗമിക്കുന്ന ജങ്‌ഷനിൽ 19.96 ലക്ഷം രൂപ എംഎൽഎ ഫണ്ട് വിനിയോഗിച്ച് സോളാർ ട്രാഫിക് സിഗ്നൽ സംവിധാനം കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്‌ പൂർത്തിയാക്കിയത്‌. എംഎൽഎ ഫണ്ട് ഉപയോഗിക്കാൻ പാടില്ലന്ന നിർദേശം മറികടന്ന് അടിയന്തരപ്രാധാന്യം നൽകി പ്രത്യേക അനുമതി സർക്കാരിൽനിന്ന്‌ വാങ്ങിയാണ് ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിച്ചത്.


പദ്ധതി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞ്‌ ആരുമറിയാതെ ഉദ്‌ഘാടനം ചെയ്‌തത്‌ ക്രെഡിറ്റ്‌ അടിച്ചെടുക്കാനുള്ള ശ്രമമാണെന്നും ഇ‍ൗ രീതി ജനാധിപത്യപരമല്ലെന്നും ആന്റണി ജോൺ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home