കെഎസ്‌കെടിയു ഏരിയ സമ്മേളനം ചേർന്നു

കെഎസ്‌കെടിയു കവളങ്ങാട് ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കവളങ്ങാട്
കേരള കർഷക തൊഴിലാളി യൂണിയൻ കവളങ്ങാട് ഏരിയ സമ്മേളനം പോത്താനിക്കാട് നടന്നു. കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി അംഗം പി എൻ വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് കെ കെ ശശി അധ്യക്ഷനായി.
സിപിഐ എം ഏരിയ സെക്രട്ടറി എ എ അൻഷാദ്, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ പി ജയിംസ്, സോമ പുരുഷോത്തമൻ, എൻ സി ഉഷകുമാരി, കെ പി അശോകൻ, എൻ എസ് സജീവൻ, ഇ എം സലിം, മനോജ് നാരായണൻ തുടങ്ങിയവർ സംസാരിച്ചു. പോത്താനിക്കാട് ടൗണിൽ പ്രകടനവും പൊതുസമ്മേളവും നടന്നു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്തു. പി എം ശശികുമാർ സംസാരിച്ചു.
ഭാരവാഹികൾ: കെ പി ജയിംസ് (പ്രസിഡന്റ്), മനോജ് നാരായണൻ (സെക്രട്ടറി).









0 comments