ad
Deshabhimani

എംഡിഎംഎ-യുമായി
നിയമവിദ്യാർഥി അറസ്റ്റിൽ ​

ജിനേഷ് ജയൻ

ജിനേഷ് ജയൻ

വെബ് ഡെസ്ക്

Published on Sep 08, 2026, 02:08 AM | 1 min read

നെയ്യാറ്റിൻകര

എംഡിഎംഎ-യുമായി നിയമവിദ്യാർഥിയെ നെയ്യാറ്റിൻകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയം സ്വദേശി ജിനേഷ് ജയൻ (32) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 4.575 ഗ്രാം എംഡിഎംഎ-യും സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഞായർ പുലർച്ചെ 2.30-ഓടെയായിരുന്നു അറസ്റ്റ്. മലയിൻകീഴ്–പേയാട് റോഡിൽ തച്ചോട്ടുകാവിനുസമീപം എക്സൈസ് ഇൻസ്പെക്ടർ എസ് ലതീഷിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രിവന്റീവ് ഓഫീസർ ആർ അജിത്, കെ ആർ രജിത്ത്, ഷിന്റോ എബ്രഹാം, രഞ്ചിത്ത് ആർ ജെ, ജിനേഷ് ആർ, ആന്റോ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home