മകളുടെ സുഹൃത്തിനെ ലോറി ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചയാൾ അറസ്റ്റില്‍

ഇടിപ്പിച്ച് കൊല്ലാന്‍ ഉപയോഗിച്ച ലോറി
വെഞ്ഞാറമൂട്
മകളുടെ സുഹൃത്തിനെ ലോറി ഇടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്‌തു. വെമ്പായം സിയോണ്‍കുന്ന് പനച്ചവിളവീട്ടില്‍ ജോൺ(48) ആണ് അറസ്റ്റിലായത്. വേറ്റിനാട് സ്വദേശി അഖില്‍ജിത്തി (30)നെയാണ് ലോറി ഇടിപ്പിച്ചത്. ശനി ഉച്ചയോടെ വെമ്പായത്തിനുസമീപം കൊപ്പത്താണ് സംഭവം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി അഖില്‍ജിത്ത് കാറില്‍ കയറുന്നതിനിടെ ലോറി ഇടിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാർ രക്ഷിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ജോണിനെ ഞായറാഴ്ച സിയോണ്‍കുന്നില്‍നിന്നാണ് പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.








0 comments