ad
Deshabhimani

ബിയർക്കുപ്പി പൊട്ടിച്ച്‌
കുത്തിയയാൾ അറസ്റ്റിൽ

ശശികുമാർ

ശശികുമാർ

വെബ് ഡെസ്ക്

Published on Jul 17, 2026, 02:39 AM | 1 min read

ചിറയിൻകീഴ് ​

ബിയർക്കുപ്പി പൊട്ടിച്ച് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കടയ്ക്കാവൂർ വിനായകഭവനിൽ ശശികുമാറാണ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായത്. കടയ്ക്കാവൂർ അങ്കിളിമുക്ക് ഗീതാഞ്ജലിയിൽ സുകൃതിക്കുട്ടനാണ്‌ (60) പരിക്കേറ്റത്. ശശികുമാറിന്റെ അച്ഛനെ പരിചരിക്കാൻനിന്നയാളാണ് സുകൃതിക്കുട്ടൻ. ഇതേതുടർന്ന്‌ പ്രതിയും ശശികുമാറിന്റെ സഹോദരിയുമായി പ്രശ്നങ്ങളുണ്ടായിരുന്നതായും പൊലീസ് പറയുന്നു. വീടിന്റെ ടെറസിൽവച്ചായിരുന്നു വാക്കേറ്റവും കുപ്പികൊണ്ടുള്ള കുത്തും. തലയ്ക്കും കൈക്കും സാരമായി പരിക്കേറ്റ്‌ സുകൃതിക്കുട്ടൻ മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതിയെ എസ്എച്ച്ഒ സൈജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ സജിത്ത്, ബി ജയപ്രസാദ്, എഎസ്ഐ ലിജു, സിപിഒമാരായ ശ്യാം ഇന്ദ്രജിത്ത്, സാബു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ്‌ ചെയ-്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home