അയൽവാസിയെ കുത്തിയയാൾ അറസ്‌റ്റിൽ

ഉല്ലാസ്
വെള്ളറട
മുൻവൈരാഗ്യംമൂലം സമീപവാസിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചയാൾ അറസ്‌റ്റിൽ. തേക്കുപാറ വെള്ളരിക്കുന്ന് സ്‌നേഹ വീട്ടിൽ ഉല്ലാസാണ് (41) അറസ്റ്റിലായത്. സമീപവാസിയായ കോവിൽവിളാകം വീട്ടിൽ രതീഷ് കുമാറിനാണ് (30) പരിക്കേറ്റത്. രതീഷ് കുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളറട സർക്കിൾ ഇൻസ്‌പെക്ടർ ശ്രീകുമാർ, എസ് ഐ മനോജ്, അനി, ജയകൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.









0 comments