ad
Deshabhimani

ഇഗ്വാനയെ വിൽക്കാൻ
ശ്രമിച്ചയാൾ പിടിയിൽ

സംരക്ഷിത പട്ടികയിൽപെട്ട ഗ്രീൻ ഇഗ്വാന

സംരക്ഷിത പട്ടികയിൽപെട്ട ഗ്രീൻ ഇഗ്വാന

വെബ് ഡെസ്ക്

Published on Sep 27, 2026, 02:14 AM | 1 min read

കാട്ടാക്കട

വനംവകുപ്പ് വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നിർമിച്ച്, സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഗ്രീൻ ഇഗ്വാനയെ വിൽക്കാൻ ശ്രമിച്ച പെറ്റ് ഷോപ് ഉടമ പിടിയിൽ. തിരുമല ‘പെറ്റ്സ് എമ്പയർ’ ഉടമ പ്ലാവിളയിൽ ആലുവിളാകം ലെയ്‌ൻ ജെആർഎ- 93, 2എയിൽ വിനോയ് എസ് കനകരാജാണ്‌ (32) പരുത്തിപ്പള്ളി റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ നാലിലും സിഐടിഇഎസ് അപെൻഡിക്സ് രണ്ടിലുംപെട്ട സംരക്ഷിത വിഭാഗത്തിൽപ്പെട്ട വിദേശജീവിയാണ് ഗ്രീൻ ഇഗ്വാന. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയില്ലാതെ ഇത്തരം ജീവികളെ കൈവശംവയ്ക്കാനോ വിൽപ്പന നടത്താനോ ശ്രമിക്കുന്നത് കുറ്റകരമാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ‘ഡി ആർ രാജീവ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, കേരള ഫോറസ്റ്റ്’ എന്ന പേരിലാണ് സർട്ടിഫിക്കറ്റ് നിർമിച്ചത്‌. എന്നാൽ ഇത്തരമൊരു ഉദ്യോഗസ്ഥൻ വനംവകുപ്പിലില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സംഘമാണ് വ്യാജസർട്ടിഫിക്കറ്റ് നിർമാണത്തിന് പിന്നിലെന്നാണ് സൂചന. പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി ബിപിൻ ചന്ദ്രൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽകുമാർ, എസ്എഫ്ഒ ജിജിമോൻ, ബിഎഫ്ഒമാരായ റോഷ്നി, കാവ്യ എസ് നായർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വനം കോടതി റിമാൻഡ് ചെയ്തു. കോടതിയുടെ അനുമതിയോടെ ഇഗ്വാനയെ മൃഗശാലയിലേക്ക് മാറ്റും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home